ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു


ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ എട്ടരയോടെയാണ് അന്തരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1978 ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമാിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2013 ല്‍ ഗോള്‍ഫ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. കേരളാ പോലീസില്‍ എസ്പിയായിട്ടാണ് ജഗന്നാഥ വര്‍മ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.

കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയിരുന്നു. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരും ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണനും അദ്ദേഹത്തിന്റെ ഗുരുക്കന്‍മാരാണ്. 74-ാം വയസ്സിലാണ് ചെണ്ടയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates