1 GBP = 103.91

ജേക്കബ് തോമസ് തിങ്കളാഴ്ച മടങ്ങി വരും; എപ്പോള്‍ എവിടെ എങ്ങനെ….അനിശ്ചിതത്വം തുടരുന്നു

ജേക്കബ് തോമസ് തിങ്കളാഴ്ച മടങ്ങി വരും; എപ്പോള്‍ എവിടെ എങ്ങനെ….അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് രണ്ടര മാസത്തിന് ശേഷം തിങ്കളാഴ്ച മടങ്ങിയെത്തുന്നു. ഏത് ഓഫീസിലാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ കടുത്ത അനിശ്ചിതത്വം തുടരുന്നതിനിടെയാണിത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതായി സര്‍ക്കാര്‍ ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. ടി.പി.സെന്‍ കുമാറിനെ പൊലീസ് മേധാവിയാക്കിയപ്പോള്‍ ലോക് നാഥ് ബെഹ്‌റയെ അവിടെ നിന്ന് വിജിലന്‍സില്‍ നിയമിച്ചതായി മാത്രമായിരുന്നു ഉത്തരവ്. ബെഹ്‌റയ്ക്ക് ആദ്യം വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും പിന്നീട് സ്ഥിര നിയമനവും നല്‍കുകയായിരുന്നു. ഫലത്തില്‍ , ജേക്കബ്‌തോമസ് വിജിലന്‍സില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. ചീഫ്‌സെക്രട്ടറിക്കോ ആഭ്യന്തര സെക്രട്ടറിക്കോ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.

പുതിയ പൊലീസ് മേധാവി നിയമനവും സര്‍ക്കാരിന് തലവേദനയായി. സെന്‍കുമാര്‍ 30ന് വിരമിക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. അദ്ദേഹത്തിന് 2020മേയ് വരെ കാലാവധിയുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രനും 2020വരെ കാലാവധിയുണ്ട്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ കേരള കേഡറിലെ മുതിര്‍ന്നയാള്‍ 1984 ബാച്ചിലെ സിന്‍ഹയാണ്. റിസര്‍ച്ച്ആന്‍ഡ് അനാലിസിസ് വിംഗില്‍ അമേരിക്കയിലായിരുന്ന സിന്‍ഹ മടങ്ങിയെത്തിയെങ്കിലും കേരളത്തിലേക്ക് വരുന്നില്ല. അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.

ജേക്കബ് തോമസിനെ ഡി.ജി.പി പദവിയുള്ള തസ്തികയില്‍ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒഴിവുള്ള തസ്തിക ഐ.എം.ജി ഡയറക്ടറുടേത് മാത്രമാണ്. പൊലീസ് മേധാവിയാവും മുമ്പ് ടി.പി.സെന്‍കുമാര്‍ ഐ.എം.ജി ഡയറക്ടറായിരുന്നു. സെന്‍കുമാര്‍ വിരമിച്ച ശേഷം പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more