1 GBP = 103.12

എൻ എച്ച് എസിന് വാഗ്ദാനം ചെയ്ത 350 മില്യൺ പൗണ്ട് ബഡ്ജറ്റിൽ വകകൊള്ളിക്കണമെന്നാവശ്യപ്പെട്ട് കൺസർവേറ്റിവ് എം പി

എൻ എച്ച് എസിന് വാഗ്ദാനം ചെയ്ത 350 മില്യൺ പൗണ്ട് ബഡ്ജറ്റിൽ വകകൊള്ളിക്കണമെന്നാവശ്യപ്പെട്ട് കൺസർവേറ്റിവ് എം പി

ലണ്ടൻ: ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ശേഷം എൻ എച്ച് പ്രവർത്തനങ്ങൾക്ക് ആഴ്ചയിൽ 350 മില്യൺ പൗണ്ട് മാറ്റി വയ്ക്കുമെന്ന കൺസർവേറ്റിവ് സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കൺസർവേറ്റിവ് എം പി ജേക്കബ് റീസ് മോഗ് രംഗത്ത്. യൂറോപ്യൻ യൂണിയനിൽ നിന്ന് വിടുതൽ വാങ്ങിയ ശേഷം ഇ യു വിന് നൽകിയിരുന്ന തുകയുടെ നല്ലൊരു ശതമാനം ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.

അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ എൻ എച്ച് എസിന് 350 മില്യൺ പൗണ്ട് മാറ്റി വയ്ക്കണമെന്ന് ചാൻസലർ ഫിലിപ്പ് ഹാമാൻഡിനോട് ആവശ്യപ്പെട്ടു. കൂടാതെ ട്രേഡ് ഡീലുകൾ ഇല്ലാതെയാണ് ബ്രിട്ടൻ ഇ യു വിടുന്നതെങ്കിൽ 500 മില്യൺ പൗണ്ട് ട്രഷറിയിൽ നിന്നും വകയിരുത്തണമെന്നും റീസ് ആവശ്യപ്പെടുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടു ബില്യൺ പൗണ്ടിന്റെ കണ്ടിൻജൻസി ഫണ്ടും മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ബ്രെക്സിറ്റ്‌ സംബന്ധിച്ച അന്തിമ കരാർ പാർലമെന്റിൽ ചർച്ചക്ക് വന്ന സാഹചര്യത്തിൽ റീസിന്റെ ആവശ്യങ്ങളും ഏറെ ചർച്ച ചെയ്യുമെന്നുറപ്പാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more