1 GBP = 104.17

കൊല്ലപ്പെട്ട മലയാളിയായ ജേക്കബേന്ന മിടുക്കനായ വിദ്യാർത്ഥി ഡ്രഗ്‌ ഡീലറോ? ജേക്കബിനെ കൊന്ന അഞ്ചുപേരും കുറ്റക്കാരെന്ന് കോടതി

കൊല്ലപ്പെട്ട മലയാളിയായ ജേക്കബേന്ന മിടുക്കനായ വിദ്യാർത്ഥി ഡ്രഗ്‌ ഡീലറോ? ജേക്കബിനെ കൊന്ന അഞ്ചുപേരും കുറ്റക്കാരെന്ന് കോടതി

15 വയസ്സുകാരനായ മലയാളി ബാലനെ കുത്തിക്കൊന്ന കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. വീടില്ലാത്തവര്‍ക്ക് സാന്‍ഡ്‌വിച്ചുകള്‍ ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് കൗമാരക്കാരായ തെമ്മാടിക്കൂട്ടം ജേക്കബ് എബ്രഹാമിന്റെ ജീവനെടുത്തത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ വാല്‍ത്താം ക്രോസില്‍ ഹഴ്‌സ്റ്റ് ഡ്രൈവിലെ വീടിന് അരികില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 7നായിരുന്നു കൊലപാതകം. ജേക്കബ് വീട്ടിലേക്ക് തിരികെ എത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ സഹോദരന്‍ ഐസക്കാണ് പല തവണ കുത്തേറ്റ് ചോരയില്‍ കുളിച്ച സഹോദരനെ കണ്ടെത്തുന്നത്.

അമ്മയെ സഹായിച്ച ശേഷമാണ് ജേക്കബ് പുറത്തിറങ്ങിയതെന്ന് സെന്റ് ആല്‍ബന്‍സ് കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. വീടിന് പിന്നിലായുളള സര്‍വ്വീസ് ഏരിയയില്‍ വെച്ചാണ് കുട്ടിക്ക് നേരെ കത്തി അക്രമണം അരങ്ങേറിയത്. പ്രതികളായ അഞ്ച് ആണ്‍കുട്ടികളുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നോര്‍ത്ത് ലണ്ടനില്‍ നിന്നുമുള്ള ഇവര്‍ എന്‍ഫീല്‍ഡ് ചാപ്പല്‍ മാനര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജേക്കബിന്റെ കൊലപാതകം നടത്തിയെന്ന ആരോപണങ്ങള്‍ പ്രതികള്‍ നിഷേധിക്കുകയാണ്.

അമ്മ ഷീബ എബ്രഹാമിനും, മൂത്ത സഹോദരന്‍ ഐസക്ക്, ഇളയ സഹോദരി എന്നിവര്‍ക്കൊപ്പമാണ് ജേക്കബ് താമസിച്ചിരുന്നത്. കോളേജില്‍ പോയി തിരിച്ചെത്തിയ ജേക്കബ് ബ്രെഡ് വാങ്ങി വരികയും പാവങ്ങള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ അമ്മയെ സഹായിക്കുകയും ചെയ്തു. കുടുംബം ഒരുമിച്ചാണ് പ്രദേശത്തെ പള്ളിയില്‍ ഇത് വിതരണം ചെയ്തത്. ഇതിന് ശേഷം അമ്മയ്‌ക്കൊപ്പം ഫിസിയോയുടെ അടുത്ത് പോയി തിരകെ വന്നതിന് ശേഷമാണ് കുട്ടിക്ക് ഫോണില്‍ കോള്‍ വരുന്നത്. രാത്രി 8.15ന് വീട്ടില്‍ നിന്നും ഇറങ്ങിയ ജേക്കബ് പിന്നീട് തിരികെ വന്നില്ല.

എട്ട് തവണ കാലിലും, ഒരു കുത്ത് കൈയിലുമാണ് ഏറ്റത്. വീട്ടിലേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രി 10 മണിയോടെ ആ ഇടവഴിയില്‍ വീണ് ജേക്കബ് മരിച്ചു. മാരകമായി മുറിവേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ജേക്കബിനെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ജേക്കബ് വീട്ടില്‍ നല്ല മകനായിരുന്നെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിക്കുകയും, ചെറിയ തോതില്‍ കഞ്ചാവ് ഇടപാടും നടത്തിയതായി ആരോപണമുണ്ട്.

അല്‍ബാനി പാര്‍ക്ക് എന്ന ഗ്യാംഗുമായി മരണത്തിന് ഏതാനും മാസം മുന്‍പ് ജേക്കബ് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടി ഉണ്ടാവുകയും ചെയ്‌തെന്നാണ് വാദങ്ങള്‍. അഞ്ച് പ്രതികളുടെയും ശിക്ഷ ജൂലൈ 27ന് സെന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതി വിധിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more