1 GBP = 103.96

എഡിന്‍ബറോയിലെ സിറോ മലബാര്‍ പള്ളിയില്‍ ഒരു ചക്ക ലേലത്തിന് വച്ചപ്പോള്‍ കിട്ടിയ തുക 1400 പൗണ്ട്

<strong>എഡിന്‍ബറോയിലെ സിറോ മലബാര്‍ പള്ളിയില്‍ ഒരു ചക്ക ലേലത്തിന് വച്ചപ്പോള്‍ കിട്ടിയ തുക 1400 പൗണ്ട്</strong>

എഡിന്‍ബറോയിലെ സിറോ മലബാര്‍ പള്ളിയില്‍ ഒരു ചക്ക ലേലത്തിന് വച്ചപ്പോള്‍ കിട്ടിയ തുക 1400 പൗണ്ട്. ഏകദേശം 1,40,000 ഇന്ത്യന്‍ രൂപ. എഡിന്‍ബറോ സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് ആന്റണി ദേവാലയത്തിൽ നടന്ന ലേലത്തിലാണ് ഇത്രയും തുകയ്ക്ക് ചക്ക ലേലത്തിൽ പോയത്. വെറും 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം ഉള്ള ലേലത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആണ്. പള്ളിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പള്ളി ഭാരവാഹികള്‍പറഞ്ഞു.

യുകെയില്‍ ഇത്രയും വിലയ്ക്ക് ചക്ക ലേലത്തില്‍ പോകുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ 160 പൗണ്ടിന് വരെ വില്‍പന നടന്നത് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ബ്രസീലില്‍ നിന്നും ലണ്ടനില്‍ വില്‍പനയ്ക്ക് എത്തിച്ച ചക്കയെ കുറിച്ചായിരുന്നു അന്നത്തെ വാര്‍ത്ത. ഇരുപത് മുതല്‍ 50 പൗണ്ട് വരെ വില ചക്കയ്ക്ക് ബ്രിട്ടനിലെ വിവിധ മലയാളി കടകളിലും ഓപ്പണ്‍ മാര്‍ക്കറ്റുകളിലും ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more