ചക്കയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാമെന്ന് അമേരിക്കന്‍ ഗവേഷകയുടെ കണ്ടെത്തല്‍


ചക്കയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാമെന്ന് അമേരിക്കന്‍ ഗവേഷകയുടെ കണ്ടെത്തല്‍

കേരളീയരുടെ പ്രീയപ്പെട്ട ചക്ക പ്രധാനഭക്ഷണമാക്കി കഴിക്കുന്നതിലൂടെ പ്രമേഹത്തെ നല്ലൊരളവില്‍ നിയന്ത്രിക്കാനാകുമെന്ന് അമേരിക്കന്‍ ഗവേഷകയുടെ കണ്ടെത്തല്‍. കാര്‍ബോഹെഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രമേഹം തടയാനും അതിന്റെ തീവ്രത കുറയ്ക്കാനും സാധിക്കുമെന്നാണ് അമേരിക്കയിലെ അലബാമാ സര്‍വ്വകലാശാലയിലെ ന്യൂട്രീഷ്യന്‍ പ്രൊഫസറായ ബാര്‍ബറ ഗോവര്‍ ചൂണ്ടിക്കാട്ടുന്നത്. ചക്ക ഇതിന് ഉത്തമമായ ഭക്ഷണമാണ് എന്നും ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവുള്ള ഭക്ഷണം ശീലമാക്കുന്നതാണ് പ്രമേഹത്തിനുള്ള പ്രതിവിധി. കാര്‍ബോഹൈഡ്രേറ്റ് ധാരാളമുള്ള ഭക്ഷണം കഴിച്ചശേഷം മരുന്ന് കഴിക്കുന്നത് അശാസ്ത്രീയമാണ് എന്നും ബാര്‍ബറ ഗോവര്‍ ചൂണ്ടിക്കാട്ടുന്നു. 150 ഗ്രാം ചോറില്‍ 40ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുമ്പോള്‍ അത്രയും തൂക്കം ചപ്പാത്തിയില്‍ 43 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ട്. അതേ സമയം ഇത്രയും ഗ്രാം ചക്കപ്പുഴുക്കില്‍ അന്നജത്തിന്റെ അളവ് 25 ഗ്രാം മാത്രമാണ്.

കേരളത്തില്‍ വിളയുന്ന പടവലങ്ങ, പാവയ്ക്ക, കക്കിരി തുടങ്ങിയ പച്ചക്കറികളിലും അന്നജം കുറവാണ്. എന്നാല്‍ ഇവ പ്രധാന ഭക്ഷണമായി കഴിക്കാന്‍ സാധിക്കില്ല എന്നത് ചക്കയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates