1 GBP = 104.16

പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐ ഡബ്ലിയു എ നാളെ ഒരു മണിക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്‍പാകെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐ ഡബ്ലിയു എ നാളെ ഒരു മണിക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്‍പാകെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്‍പാകെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. നാളെ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ സമരത്തിന് പിന്തുണ നല്‍കണമെന്ന് എല്ലാവരോടും ഐ ഡബ്യു എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ബംഗളുരുവിലെ വസതിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അക്രമികള്‍ ഗൗരിയെ വെടിവെച്ചുകൊന്നത്. തനിക്ക് ആര്‍ എസ് എസ് വധ ഭീഷണിയുണ്ടെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അജ്ഞാതന്‍ വീടിനു മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത് . ഗൗരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്നു ഗൗരി. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ശക്തമായി എഴുതിയിരുന്ന ഗൗരി ലങ്കേഷ് നേരത്തെയും വധ ഭീഷണി നേരിട്ടിരുന്നു. ഗൗരിയുടെ കൊലപാതകത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്. 2015 ഓഗസ്റ്റ് 30 നായിരുന്നു കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more