1 GBP = 104.17

“ആൽഫി നാളെ ഇറ്റലിയിലുണ്ടാകും” പ്രതീക്ഷയോടെ ഇവാൻസ്; അപ്പീൽ ഇന്ന് പരിഗണിക്കാൻ സമ്മതമറിയിച്ച് കോടതി

“ആൽഫി നാളെ ഇറ്റലിയിലുണ്ടാകും” പ്രതീക്ഷയോടെ ഇവാൻസ്; അപ്പീൽ ഇന്ന് പരിഗണിക്കാൻ സമ്മതമറിയിച്ച് കോടതി

ലിവർപൂൾ: ആൽഫിയുടെ ജീവൻ വിട്ടുകൊടുക്കില്ലെന്ന പിതാവിന്റെ ഉറച്ച തീരുമാനം കോടതിയുടെ പരിഗണനക്കും എത്തുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹൈക്കോടതി വിധിക്കെതിരെ ആൽഫിയുടെ പിതാവ് സമർപ്പിച്ച അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ആശുപത്രിയിൽ കഴിയുന്ന ആൽഫിക്ക് ഇനി മികച്ച പാലിയേറ്റിവ് കെയർ നൽകിയാൽ മതിയെന്ന കോടതി ഉത്തരവിനെതിരെ, പിതാവ് ഇവാൻസ് നൽകിയ അപ്പീലാണ് തിങ്കളാഴ്ച ഹൈക്കോടതി തള്ളിയത്. ഇറ്റലിയിൽ മികച്ച ചികിത്സക്ക് കൊണ്ടുപോകാമെന്ന മാതാപിതാക്കളുടെ തീരുമാനത്തെയും കോടതി എതിർത്ത് വിധി പുറപ്പെടുവിച്ചിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയാൽ ആൽഫി അധിക സമയം ജീവിച്ചിരിക്കില്ല എന്ന ഡോക്ടർമാരുടെ വാദവും എടുത്ത് കാട്ടിയാണ് ഇവാൻസ് വീണ്ടും അപ്പീൽ നൽകിയത്. ജീവരക്ഷാ ഉപകരണങ്ങൾ മാറ്റിയിട്ട് ഇപ്പോൾ തന്നെ മുപ്പത് മണിക്കൂറിലേറെയായിരിക്കുന്നു, അതുകൊണ്ട് തന്നെ പ്രതീക്ഷ ബാക്കി നിലനിൽക്കുന്നു, വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി പരിഗണിക്കുക.

അപ്പീൽ പരിഗണിക്കുമെന്ന് കോടതി സമ്മതമറിയിച്ചതോടെ ഇവാൻസും കുടുംബവും പ്രതീക്ഷയിലാണ്. ആൽഫി നാളെ ഇറ്റലിയിലുണ്ടാകും എന്നാണ് ഇവാൻസ് പറഞ്ഞത്.

ടോം ഇവാന്സിന്റെയും കേറ്റിന്റെയും നിർബദ്ധത്തിന് വഴങ്ങിയാണ് ആശുപത്രി അധികൃതർ ചികിത്സ നൽകിയത്. ഇനിയും ചികിത്സ തുടരുന്നത് ശരിയായ നിലപാടല്ലെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച കോടതിക്കും കാര്യങ്ങൾ ബോധ്യപ്പെട്ടു. ആൽഫിക്ക് ഇനി മികച്ച രീതിയിലുള്ള പാലിയേറ്റിവ് കെയർ ആണ് നൽകേണ്ടതെന്ന് കോടതി വിധിച്ചു. റോയൽ കോർട്ട് ഓഫ് ലണ്ടനിൽ ജസ്റ്റിസ് ഹെയ്ഡനാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് തിങ്കളാഴ്ച തള്ളിയത്. ജർമ്മനിയിലെ മികച്ച ആശുപത്രിയിൽ ചികിത്സിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. നേരത്തെ ജർമ്മനിയിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരും ആൽഫിയെ പരിശോധിച്ചിരുന്നു. പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയും ആൽഫിയുടെ കേസിൽ ഇടപെട്ടിരുന്നു. വത്തിക്കാന്റെ മേൽനോട്ടത്തിലുള്ള ജർമ്മനിയിലെ ആശുപത്രിയിൽ ചികിത്സ നൽകാനാണ് പോപ്പ് ഫ്രാൻസിസും നിർദേശിച്ചിരുന്നത്. അതനുസരിച്ച് ജർമ്മൻ സർക്കാരും ആൽഫിക്ക് പൗരത്വം അനുവദിച്ചിരുന്നു. എന്നാൽ കോടതിയിൽ ആ വാദവും അംഗീകരിക്കപ്പെട്ടില്ല. ബ്രിട്ടനിൽ ജനിച്ച് ഇവിടെ ജീവിക്കുന്ന ആൽഫിക്ക് ബ്രിട്ടീഷ് നിയമം ബാധകമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

എന്നാൽ കോടതി ആൽഫിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമെന്ന് തന്നെയാണ് ഇവാന്സിന്റെ സോളിസിറ്ററും കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more