1 GBP = 103.81
breaking news

ഇവാൻക ട്രംപ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ഇവാൻക ട്രംപ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ഹൈദരാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേഷ്‌ടാവുമായ ഇവാൻക ട്രംപ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഗ്ലോബൽ എന്റർപ്രണർഷിപ്പ് സമ്മിറ്റിനായി ഇന്ന് രാവിലെ ഹെെദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവാൻകയ്‌ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവാൻക, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവർ പങ്കെടുക്കും.


ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യു.എസിനും ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് ഇന്ത്യയിലെത്തിയ ഇവാൻക ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. സാമ്പത്തിക വികസനത്തിനും, തീവ്രവാദത്തിനെതിരെ പോരാടാനും സുരക്ഷ സഹകരണം വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും ഇവാൻക പറഞ്ഞു.

കഴിഞ്ഞ സെപ്‌തംബറിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുമായുള്ള ചർച്ചയിൽ ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഏറെ അറിഞ്ഞു. ഇന്ത്യ സന്ദർശിക്കുന്നതിൽ താൻ എറെ ആവേശത്തിലാണെന്നും ഇന്ത്യയെ കുറിച്ച് കൂടുതൽ അറിയാമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇവാൻക പറഞ്ഞു.

കൂടാതെ ഇവാൻകയ്‌ക്ക് ഹൈദരാബാദിലെ ഫലാക്‌നു‌മ കൊട്ടാരത്തിൽ പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമാണ് ഫലക്‌നുമ കൊട്ടാരത്തിലെ നെെസാമിന്റെ ഭക്ഷണമുറിയിലാണ് അത്താഴ വിരുന്ന്. പ്രസിദ്ധമായ ഹെെദരാബാദ് ബിരിയാണി ഉൾപ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more