1 GBP =
breaking news

20 വി​ദേ​ശ എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ ഇ​സ്രാ​യേ​ലി​െൻറ യാ​ത്ര​വി​ല​ക്ക്

20 വി​ദേ​ശ എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ ഇ​സ്രാ​യേ​ലി​െൻറ യാ​ത്ര​വി​ല​ക്ക്

തെ​ൽ​അ​വീ​വ്​: ഫ​ല​സ്​​തീ​ൻ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ച 20 വി​ദേ​ശ എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ ഇ​സ്രാ​യേ​ൽ യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. പ്ര​മു​ഖ ബ്രി​ട്ടീ​ഷ്​ യു​ദ്ധ​വി​രു​ദ്ധ കൂ​ട്ടാ​യ്​​മ​യാ​യ ‘വാ​ർ ഒാ​ൺ വാ​ൻ​ഡ്​’ അ​ട​ക്ക​മു​ള്ള എ​ൻ.​ജി.​ഒ​ക​ളെ​യാ​ണ്​ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ല​ക്കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ല​സ്​​തീ​ൻ അ​നു​കൂ​ല ബി.​ഡി.​എ​സ്​ പ്ര​സ്​​ഥാ​ന​ത്തോ​ട്​ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ച​താ​ണ്​ വി​ല​ക്കി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

അ​ധി​നി​വേ​ശ വി​രു​ദ്ധ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന ജൂ​ത​സം​ഘ​ട​ന​യും നി​രോ​ധി​ത സം​ഘ​ത്തി​ലു​ണ്ട്. പ്ര​മു​ഖ ബ്രി​ട്ടീ​ഷ്​ രാ​ഷ്​​ട്രീ​യ നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ അം​ഗ​മാ​യ ഫ​ല​സ്​​തീ​ൻ സോ​ളി​ഡാ​രി​റ്റി കാ​മ്പ​യി​നും വി​ല​ക്കു​ണ്ട്. നി​രോ​ധി​ത സം​ഘ​ട​ന​ക​ൾ ഇ​സ്രാ​യേ​ലി​നെ​തി​രെ വി​ദ്വേ​ഷ​വും ക​ള​വും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ച്ചു.
ഇ​സ്രാ​യേ​ലി​​​െൻറ നീ​ക്ക​ത്തി​നെ​തി​രെ വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more