1 GBP = 103.12

അഫ്ഗാനിലെ ഷിയാ പള്ളികളിൽ ഐസിസ് ആക്രമണം: 30 മരണം

അഫ്ഗാനിലെ ഷിയാ പള്ളികളിൽ ഐസിസ് ആക്രമണം: 30 മരണം

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളികളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ ചുരുങ്ങിയത് 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 48 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ കാബൂളിലെ ഇമാം സമാം പള്ളിയിലെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു, സമീപത്തുള്ള മറ്റൊരു പള്ളിയിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക ഭീകര സംഘടനയായ ഐസിസ് ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാനിൽ ഒരാഴ്‌ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വലിയ ആക്രമണമാണിത്. കഴിഞ്ഞ ദിവസം അഫ്ഗാൻ നഗരമായ കണ്ഡഹാറിൽ സൈനിക ക്യാന്പിനു നേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 58 സൈനികർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളിലായി പൊലീസുകാരും പട്ടാളക്കാരും സാധാരണക്കാരുമടക്കം നൂറിലേറെ പേർ കൊല്ലപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more