1 GBP = 104.26
breaking news

ഫ്‌ലോറിഡയില്‍ ഇര്‍മയുടെ സംഹാര താണ്ഡവം; നാല് മരണം; ഇന്ത്യക്കാര്‍ സുരക്ഷിതര്‍

ഫ്‌ലോറിഡയില്‍ ഇര്‍മയുടെ സംഹാര താണ്ഡവം; നാല് മരണം; ഇന്ത്യക്കാര്‍ സുരക്ഷിതര്‍

വാഷിങ്ടന്‍: കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഇന്നലെ ശക്തമായി ഫ്‌ളോറിഡാ തീരത്തടിച്ചതോടെ നാല് പേര്‍ മരണമടഞ്ഞു. ചുഴലിയില്‍ രണ്ട് കാറുകള്‍ അപകടങ്ങളില്‍ പെട്ടാണ് നാല് പേര്‍ മരിച്ചത്.ഇന്നലെ രാവിലെ 9 മണിയോടെ ഫ്‌ലോറിഡ കീസ് ദ്വീപിലാണ് ചുഴലി ആദ്യമായി കര തൊട്ടത്. മിനുട്ടുകള്‍ക്കുള്ളില്‍ ദ്വീപ് മുഴുവന്‍ കാറ്റിന്റെ പിടിയിലമര്‍ന്നു. ദ്വീപിലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ ഭയചകിതരായി കഴിയുകയാണ്.

ശക്തമായ നാലാം കാറ്റഗറിയില്‍ പെട്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ് വീശുന്നത്. ഇര്‍മയുടെ മാരകമായ ചുഴലിക്കണ്ണ് ഫ്‌ളോറിഡയുടെ കരയില്‍ എത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നുമുണ്ട്. മയാമി നദിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കരകവിഞ്ഞ് ഒഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിലായി. കാറ്റിന്റെ പ്രഹരത്തില്‍ വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നതോടെ പത്ത്‌ലക്ഷം ജനങ്ങള്‍ ഇരുട്ടിലാകും. ദുരന്ത ഭീതിയില്‍ 63 ലക്ഷം ജനങ്ങളെയാണ് ഒഴിപ്പിക്കുന്നത്. കടല്‍ത്തിരകള്‍ തീരത്തേക്ക് ആഞ്ഞടിക്കുകയാണ്. നിലവധി ബോട്ടുകള്‍ കൂടിയിടിച്ച് തകര്‍ന്ന് കരയിലേക്ക് അടിച്ചു കയറിയിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളില്‍ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്‌ലോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടര്‍ന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീര്‍ന്നു. 1992ല്‍ വീശിയടിച്ച ആന്‍ഡ്രൂ ചുഴലിക്കാറ്റിനേക്കാള്‍ വിനാശകാരിയാണ് ഇര്‍മയെന്നാണു വിലയിരുത്തല്‍. അന്ന് 65 പേരാണു മരിച്ചത്.

അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തില്‍ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നില്‍പ്പെട്ട കാത്യ ചുഴലിക്കാറ്റ് കിഴക്കന്‍ മെക്സിക്കോ തീരങ്ങളിലേക്കു നീങ്ങുകയാണ്. ഹോസെ ചുഴലിക്കാറ്റും ഇര്‍മയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളില്‍ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.

ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. അമേരിക്കന്‍ തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇര്‍മ ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more