1 GBP = 103.54
breaking news

ബ്രെക്സിറ്റ്‌; ഐറിഷ് അതിർത്തിയിൽ യാതൊരു ഒത്തു തീർപ്പുമില്ലെന്ന് ഡെമോക്രറ്റിക് പാർട്ടി നേതാക്കൾ

ബ്രെക്സിറ്റ്‌; ഐറിഷ് അതിർത്തിയിൽ യാതൊരു ഒത്തു തീർപ്പുമില്ലെന്ന് ഡെമോക്രറ്റിക് പാർട്ടി നേതാക്കൾ

ബെൽഫാസ്റ്റ്: ബ്രെക്സിറ്റ്‌ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ യുകെയുടെ ഭാഗമായ നോർത്തേൺ ഐർലൻഡും റിപ്പബ്ലിക് ഓഫ് ഐർലൻഡും തമ്മിലുള്ള അതിർത്തി വിഷയത്തിൽ യാതൊരു ഒത്തു തീർപ്പും ബ്രെക്സിറ്റിന്റെ ഭാഗമായി നടത്തരുതെന്ന മുന്നറിയിപ്പുമായി ഡെമോക്രറ്റിക് യൂണിയനിസ്റ്റ് പാർട്ടി( ഡി യു പി) നേതാക്കൾ രംഗത്തെത്തി. ബെൽഫാസ്റ്റിൽ നടന്ന ഡി യു പിയുടെ വാർഷിക സമ്മേളനത്തിലാണ് പാർലമെന്റിൽ ഡി യു പിയെ നയിക്കുന്ന നൈജൽ ഡോഡ്‌സും മറ്റൊരു ഡി യു പി നേതാവായ ആർസീൻ ഫോസ്‌റ്ററും ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയത്.

ബ്രെക്സിറ്റ്‌ ചർച്ചകൾ ധാരണയിലെത്തുന്നതിന്റെ ഭാഗമായി നോർത്തേൺ അയർലൻഡിനെ കസ്റ്റംസ് യൂണിയനിൽ നിലനിറുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. റാപ്പബ്ലിൿ ഓഫ് ഐർലാൻഡ്‌ പ്രാധാനമന്ത്രി ലിയോ വരദ്കർ നിലവിലെ രീതി തന്നെ പിന്തുടരണമെന്ന് ആവശ്യമുന്നയിച്ചു കഴിഞ്ഞു. നോർത്തേൺ അയർലൻഡിനെ കസ്റ്റംസ് യൂണിയനിൽ നിലനിറുത്തുകയും സ്വതന്ത്ര സഞ്ചാരം അനുവദിക്കുകയും ചെയ്യണമെന്നാണ് അയർലണ്ടിന്റെ ആവശ്യം. ഐറിഷ് അതിർത്തി പ്രശ്നത്തിൽ ധാരണ ആയതിന് ശേഷം മാത്രമേ ട്രേഡ് ഡീൽ ചർച്ചകൾ ആരംഭിക്കാവൂ എന്നും ഐറിഷ് പ്രധാനന്ത്രി യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

ഡി യു പി നേതാവ് ആർസീൻ ഫോസ്റ്റർ 27 ഇ യു രാജ്യങ്ങളുടെ തലവന്മാർക്കും ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലൻഡ് കസ്റ്റംസ് യൂണിയനിൽ ഉണ്ടാകില്ല എന്ന് കാണിച്ച് കൊണ്ട് കത്ത് നൽകി. യുകെ മുഴുവൻ ഒരൊറ്റ നിയമം, അതിനുള്ളിൽ തന്നെയാകും നോർത്തേൺ അയർലണ്ടും എന്ന് നേതാക്കൾ പ്രഖ്യാപിച്ചു. എന്തായാലും സർക്കാർ രൂപീകരണത്തിന് ഡി യു പിയുടെ സഹായം നേടിയ തെരേസാ മെയ്‌ക്ക് ബ്രെക്സിറ്റ്‌ ചർച്ചകൾക്ക് ഐറിഷ് അതിർത്തി പ്രശ്നം വിലങ്ങു തടിയാകും.

epa06349857 Northern Ireland’s Democratic Unionist Party (DUP) deputy leader Nigel Dodds delivers his key note speech during their party’s annual general meeting (AGM) at the La Mon House Hotel in County Down, 25 November 2017. Democratic Unionist Party (DUP) leader Arlene Foster is expected to reaffirm her commitment to power sharing when she addresses the party’s annual conference later. Foster is also expected to talk about the DUP’s new influence at Westminster. DUP MPs are propping up the Conservative government as part of a confidence-and-supply deal. Senior Conservative Party minister Damian Green is due to attend the event on 25 November 2017. EPA/PAUL McERLANE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more