1 GBP =
breaking news

ഇറാഖിൽ ​െഎ.എസ്​ ആക്രമണം; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു

ഇറാഖിൽ ​െഎ.എസ്​ ആക്രമണം; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു

ബാഗ്​ദാദ്​: വടക്കൻ ഇറാഖി​െല അംബുഷിൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ നടത്തിയ ആ​ക്രമണത്തിൽ ഒരു കുടുംബത്തിലെ 12 പേർ മരിച്ചു. ശനിയാഴ്​ചയാണ്​ ആക്രമണമുണ്ടായത്​​. തീവ്രവാദികൾ പ്രദേശത്തെ ഒരു വീട്​ വളഞ്ഞ്​ ആക്രമിക്കുകയായിരു​െന്നന്നാണ്​ അധികൃതർ അറിയിച്ചത്​.  എന്നാൽ ആക്രമണത്തി​​െൻറ കാരണം വ്യക്​​തമല്ല. ​

ആക്രമണത്തിൽ മരിച്ചവരിൽ കൂടുതലും സ്​ത്രീകളും കുട്ടികളുമാണ്​. െഎ.എസാണ്​ ആക്രമണം നടത്തിയതെന്ന്​ അധികൃതർ അവകാശപ്പെടുന്നു​െണ്ടങ്കിലും ഉത്തരവാദിത്തം ഇതുവരെയും ​െഎ.എസ്​ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

കഴിഞ്ഞ ഡിസംബറിൽ ​െഎ.എസിനു മേൽ വിജയം വരിച്ചതായി ഇറാഖ്​ പ്രഖ്യാപിച്ചിരുന്നു. എന്നാലും ഇപ്പോഴും ​െഎ.എസി​​െൻറ ഒളിസംഘങ്ങളെ സൈന്യം ലക്ഷ്യം വെക്കുന്നുണ്ട്​.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more