1 GBP = 103.16

ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു…

ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു…

ബാബു മങ്കുഴിയിൽ

നിറഞ്ഞ സദസ്സിനെ സാക്ഷ്യം വഹിച്ചു ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇപ്സ്വിച്ചിലെ ഗ്രേറ്റ് ബ്ലാകെൻഹാം ഹാളിൽ അരങ്ങേറി .വൈകുന്നേരം നാലുമണിയോട് കൂടി ആരംഭിച്ച ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് ട്വിങ്കിൾ സഹദേവൻ അധ്യ്ക്ഷത വഹിച്ചു .സെന്റ് പാൻക്രാസ് പള്ളിവികാരി ഫാദർ ലീഡർ ഫാദർ മാത്യു ഫാദർ ടെറിൻ തുടങ്ങിയവർ വിശിഷ്ടതിഥികളായി പുതുവത്സരാശംസകൾക്കൊപ്പം ക്രിസ്തുമസ് സന്ദേശങ്ങളും കൈമാറി പുതുമയാർന്ന അവതരണ ശൈലിയിലൂടെയും നടന വൈഭവത്തിലൂടെയും അവതരിപ്പിച്ച വെൽകം ഡാൻസും നേറ്റിവിറ്റി പ്ലേയും ഏവർക്കും ഹൃദ്യാനുഭവമായി .



പ്രായത്തെ വെല്ലുന്ന മികവോടെ മതിമറന്നടിയ പിഞ്ചുകുട്ടികളുടെ ബോളിവുഡ് ഡാൻസുകൾ കാണികളിൽ ആവേശം ഉളവാക്കി.പരിപാടികൾക്ക് മദ്ധ്യേ അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്കൊപ്പം മുതിർന്നവരും ആസ്വദിച്ചു. സ്വാദിഷ്ടമായ ത്രീ കോഴ്സ് ഡിന്നർ ആബാല വൃദ്ധം ജനങ്ങളും ആസ്വദിച്ചു

അംഗബലം കൊണ്ടും ഐക്യം കൊണ്ടും ഏറ്റവും വലിയ ലോക മലയാളി പ്രവാസി കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാമേളയിൽ പങ്കെടുത്തവരെയും വിജയികളായവരെയും അനുമോദിക്കുകയുണ്ടായി .

ഇരട്ടി മധുരമെന്നോണം യുക്മ ഈസ്റ് ആംഗ്ലിയ കലാമത്സരങ്ങളിൽ രണ്ടാം തവണയും കലാപ്രതിഭയായ ഷോൺ ഷിബിയെയും കലാ തിലകമായ അർച്ചന ഷാ സജ്ജീനെയും അനുമോദിക്കുകയുണ്ടായി .



അക്ഷരാർത്ഥത്തിൽ കയ്യും മെയ്യും മറന്നു കുടുംബങ്ങളും കൂട്ടികാരുമൊത്തു ഒരു നല്ല സായാഹ്നം സമ്മാനിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിക്കും സ്റ്റേജ് പരിപാടികൾക്ക് നേതൃത്വം നൽകിയ മിനി ഷിബിക്കും ,സാമ്പത്തിക സഹായങ്ങൾ നൽകി സഹകരിച്ച പ്രയോചകർക്കും ,സർവ്വോപരി രംഗത്തും അണിയറയിലും അക്ഷീണം പ്രയത്നിച്ചു ഈ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വിജയകരാക്കാൻ സഹായിച്ചവരെയും ,ദൂരത്തു നിന്നും ചാരത്തു നിന്നും ക്ഷണം സ്വീകരിച്ചു പങ്കെടുത്തവർക്കും സെക്രട്ടറി പോൾ ഗോപുരത്തിങ്കൽ നന്ദി പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more