1 GBP = 103.81
breaking news

ഐപിഎല്‍ 2022 മെഗാതാരലേലം ആരംഭിച്ചു; ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം

ഐപിഎല്‍ 2022  മെഗാതാരലേലം ആരംഭിച്ചു; ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം

ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്സിൽ(8.25 കോടി) രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം.

ആർ അശ്വിൻ 5 കോടിക്ക് രാജസ്ഥാൻ റോയൽസിൽ. പാറ്റ് കമ്മിൻസ് 7.25 കോടിക്ക് കൊൽക്കത്തയിൽ.കാഗിസോ റബാഡ 9.25 കോടിക്ക് പഞ്ചാബ് കിങ്സിൽ.ശ്രേയസ് അയ്യരെ 12.25 കോടിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എത്തിച്ചത്. മുഹമ്മദ് ഷമി 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിൽ. ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്ക് ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്.ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് സ്വന്തമാക്കി ആര്‍സിബി. വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍ 8.5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍. റോബിന്‍ ഉത്തപ്പയെ 2 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌.

കഴിഞ്ഞ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ വിഷമിച്ച ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്.മനീഷ് പാണ്ഡെ 4.6 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍. ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയെ 2 കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്‌. ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്‌.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുവേണ്ടി നടന്നത് വാശിയേറിയ ലേലം വിളിയാണ് നടന്നത്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ധവാനുവേണ്ടി ആദ്യ റൗണ്ടില്‍ മത്സരിച്ച് ലേലം വിളിച്ചത്. അഞ്ച് കോടി പിന്നിട്ടതോടെ രംഗത്തെത്തിയ പഞ്ചാബ് കിംഗ്സ് ഡല്‍ഹിയുമായി മത്സരിച്ച് ലേലം വിളിച്ച് 8.25 കോടി രൂപക്ക് ധവാനെ ടീമിലെത്തിച്ചു.

ലേലത്തില്‍ രണ്ടാമതായി എത്തിയത് കഴിഞ്ഞ സീസണില്‍ ഡല്‍ഹി താരമായിരുന്ന ആര്‍ അശ്വിനായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലത്തില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലായിരുന്നു ആദ്യ റൗണ്ടില്‍ ലേലം വിളിച്ചത്. ഒടുവില്‍ അഞ്ച് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് അശ്വിനെ ടീമിലെത്തിച്ചു.

ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സായിരുന്നു മൂന്നാമതായി ലേലത്തിന് എത്തിയത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയില്‍ തുടങ്ങിയ കമിന്‍സിന്‍റെ ലേലം വിളിയില്‍ കൊല്‍ക്കത്തയും പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലക്നോ സൂപ്പര്‍ ജയന്‍റസും വാശിയോടെ ലേലത്തില്‍ പങ്കെടുത്തു. ഒടുവില്‍ 7.25 കോടി രൂപക്ക് കമിന്‍സിനെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചു.

നാലാമതായി ലേലത്തിനെത്തിയത് ഡല്‍ഹിയുടെ താരമായിരുന്ന കാഗിസോ റബാഡയായിരുന്നു. റബാഡക്കുവേണ്ടി ഗുജറാത്തും പഞ്ചാബുമാണ് മത്സരിച്ച് ലേലം വിളിച്ചത്. ഒടുവില്‍ 9.25 കോടി രൂപക്ക് പഞ്ചാബ് റബാഡയെ ടീമിലെത്തിച്ചു.താരലേലം പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more