1 GBP = 104.17

ഐപിഎല്‍ മൂന്നാം കിരീടം ചെന്നൈയ്ക്ക്; പൊളിച്ചടുക്കി വാട്‌സന്‍

ഐപിഎല്‍ മൂന്നാം കിരീടം ചെന്നൈയ്ക്ക്; പൊളിച്ചടുക്കി വാട്‌സന്‍

മുംബൈ: ഐപിഎല്ലില്‍ മൂന്നാം കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. സീനിയര്‍ താരം ഷെയ്ന്‍ വാട്‌സന്റെ അവിശ്വസനീയ സെഞ്ച്വറിയാണ് ചെന്നൈയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്. രണ്ട് വര്‍ഷത്തെ മാറ്റിനിര്‍ത്തലിന് ശേഷം ഐപിഎല്ലിലെ മൂന്നാം കിരീടം സ്വന്തമാക്കിയാണ് ചെന്നൈ പകരം വീട്ടിയത്.  51 പന്തുകളില്‍ നിന്നാണ് വാട്‌സണ്‍ നാലാം ഐപിഎല്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം 18.3 ഓവറില്‍ ചെന്നൈ മറികടന്നു.

57 പന്തില്‍ നിന്ന് 117 റണ്‍സ് എടുത്ത വാട്‌സണ്‍ പുറത്താകാതെ നിന്നു. എട്ട് സിക്‌സറും 11 ഫോറും ഉള്‍പ്പെടെയായിരുന്നു വാട്‌സണ്‍ന്റെ സെഞ്ച്വറി നേട്ടം. ഓപ്പണര്‍ ഫാഫ് ഡുപ്ലെസി പത്ത് റണ്‍സ് എടുത്ത് പുറത്തായപ്പോള്‍  സുരേഷ് റെയ്‌ന 32 റണ്‍സ് എടുത്ത് വാട്‌സണ്‍ ഒപ്പം തകര്‍ത്തു. ചെന്നൈ സ്‌കോര്‍ 133 ല്‍ നില്‍ക്കെ ബ്രാത്‌വൈറ്റിന്റെ പന്തില്‍ സുരേഷ് റെയ്‌ന പുറത്തായി. പിന്നീട് വന്ന റായിഡു 18 പന്തില്‍നിന്ന് 12 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗോസ്വാമിയും ശിഖര്‍ ധവാനും ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിന് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. സണ്‍റൈസേഴ്‌സിന് വേണ്ടി സന്ദീപ് ശര്‍മയും ബ്രാത്‌വൈറ്റും ഓരോ വിക്കറ്റുകള്‍ വീതം നേടി. ക്യാപ്റ്റന്‍ വില്യംസണ്‍ 36 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത് ടോപ് സ്കോററായി.  വില്യംസണ് പകരമിറങ്ങിയ യൂസഫ് പഠാന്‍ 25 പന്തില്‍നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാനമിറങ്ങിയ ബ്രാത്‌വൈറ്റ് മൂന്ന് സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സെടുത്ത് ഹൈദരാബാദിന്റെ സ്‌കോര്‍ 178ലേയ്ക്ക് ഉയര്‍ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more