1 GBP = 103.84
breaking news

ഐപിസി യുകെ & അയര്‍ലണ്ട് റീജിയന്റെ പത്താമത് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഐപിസി യുകെ & അയര്‍ലണ്ട് റീജിയന്റെ പത്താമത് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇന്ത്യന്‍ പെന്തെക്കോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഗോഡ് യുകെ & അയര്‍ലണ്ട് റീജിയന്റെ പത്താമത് ആനുവല്‍ കോണ്‍ഫറന്‍സ് കേംബ്രിഡ്ജില്‍ വച്ച് നടത്തപ്പെടുന്നു . ഏപ്രില്‍ 28 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉത്ഘാടനം ചെയ്യുന്നു. കേരളത്തില്‍ നിന്നും വരുന്ന രണ്ടു കര്‍ത്തൃദാസന്മാര്‍ ദൈവവചനം പ്രഘോഷിക്കുന്നു. പാസ്റ്റര്‍ അനീഷ് കാവാലം & പാസ്റ്റര്‍ സജിമോന്‍ ചെറിയാന്‍ . റീജിയന്‍ കൊയര്‍ കണ്‍വെന്‍ഷനില്‍ ഗാനങ്ങള്‍ ആലപിക്കുന്നു . റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ & സെക്രട്ടറി പാസ്റ്റര്‍ സി .ടി . എബ്രഹാം എന്നിവര്‍ തുടര്‍ന്നുള്ള യോഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു .

ഏപ്രില്‍ 29 ശനിയാഴ്ച്ച രാവിലെ പാസ്റ്റോഴ്‌സ് മീറ്റിംഗ്, ഉച്ചകഴിഞ്ഞു PYPA , Sunday School , Ladies meetings തുടങ്ങിയവ നടത്തപ്പെടുന്നു . 30 ഞായറാഴ്ച്ച റീജിയന്‍ സഭകളുടെ സംയുക്ത ആരാധനയും കര്‍ത്തൃമേശയും നടക്കുന്നതാണ് . ഈ യോഗങ്ങളില്‍ കടന്നു വന്നു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ……

കണ്‍വെന്‍ഷന്‍ ലോക്കല്‍

കണ്‍വീനര്‍ -പാസ്റ്റര്‍ സജി മാത്യു 07882660186/01223414960

പബ്ലിസിറ്റി കണ്‍വീനര്‍ :

ഫിലിപ്പ് കാര്യാലില്‍ ചാക്കോ – 07912571154-01223512993

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more