1 GBP = 103.62
breaking news

ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയണിന്റെ സംയുക്ത ആരാധന അനുഗ്രഹമായി വെയിൽസിൽ നടന്നു….

ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയണിന്റെ സംയുക്ത ആരാധന അനുഗ്രഹമായി വെയിൽസിൽ നടന്നു….

ജോൺ മാത്യു
വെയിൽസ്‌: ഉണർവിന്റെ പട്ടണമായ വെയിൽസിൽ IPC Tabernacle Church സഭയുടെ ആഭിമുഖ്യത്തിൽ ഐപി യുകെ ആൻഡ് അയർലൻഡ് റീജിയണിന്റെ സംയുക്ത ആരാധന ആത്മ നിറവിൽ അനുഗ്രഹപൂർണ്ണമായി നടന്നു. റീജിയൻ സെക്രട്ടറി പാസ്റ്റർ സി.ടി. എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ആത്മീയ സമ്മേളനം യുകെയിൽ നിന്നും ഐയർലാൻഡിൽ നിന്നുമുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ Tabernacle സഭയുടെ ശുശ്രൂഷകനായ പ്രിൻസ് പ്രെയ്‌സൺ അധ്യക്ഷ സ്ഥാനത്തേക്ക് പ്രാർത്ഥിച്ചു വേർതിരിച്ചു. 2 കൊരിന്ത്യർ 4:2 അടിസ്ഥാനമാക്കി റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ദൈവവചനം സംസാരിച്ചു.

ബ്രദർ ജോൺ ജോർജിന്റെ നേതൃത്വത്തിൽ സംഗീത ആരാധന നടന്നു. തുടർന്ന് വിവിധ ബോർഡുകൾ പ്രതിനിധീകരിച്ചു റീജിയൻ ട്രഷറർ ബ്രദർ ജോൺ മാത്യു, പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ സീവേജ് ഓ ജോയ്, പാസ്റ്റർ ഡിഗൊറൽ ലോറിസ്, പാസ്റ്റർമാരായ സനു മാത്യു, ഷൈൻ മാത്യു, ജേക്കബ് തോമസ്, സഹോദരന്മാരായ ഹാൻസൺ സാമുവൽ, തോമസ് സാമുവൽ, ജെയിംസ്, വില്യം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർമാരായ ജോൺ മാത്യു, വിനോദ് ജോർജ്, പി.സി സേവ്യർ, ബിനു ജോൺ, നിസാർ മുഹമ്മദ്, തോമസ് സാമുവൽ എന്നിവർ ശുശ്രൂഷകളിൽ പങ്കാളികളായി. ചർച്ച് സെക്രട്ടറി ബ്രദർ സാജൻ തോമസ് നന്ദി പറഞ്ഞു. തുടർന്ന് പാസ്റ്റർ ജോൺ മത്തായിയുടെ പ്രാർത്ഥനയോടെ സംയുക്ത ആരാധന അനുഗ്രഹമായി സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more