1 GBP = 104.00
breaking news

തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം: ട്രംപിന്റെ മരുമകനെതിരെയും അന്വേഷണം

തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം: ട്രംപിന്റെ മരുമകനെതിരെയും അന്വേഷണം

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നുവെന്ന കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്‌നര്‍ക്ക് നേരെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്.ബി.ഐ) അന്വേഷണമുണ്ടാകും. കഴിഞ്ഞ ഡിസംബറില്‍ വൈറ്റ് ഹൗസിന്റെ സുരക്ഷാ അനുമതിയില്ലാതെ കുഷ്‌നര്‍ റഷ്യന്‍ അംബാസിഡറുമായും മോസ്‌കോയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുഷ്‌നറെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ലാതെ എഫ്.ബി.ഐ നടപടികളെടുക്കില്ല. കേസില്‍ എഫ്.ബി.ഐ നിരീക്ഷിച്ചുവരുന്ന ഏക വൈറ്റ് ഹൈസ് ഉദ്യോഗസ്ഥന്‍ കുഷ്‌നര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു നല്‍കാന്‍ കുഷ്‌നര്‍ നേരത്തേ തയ്യാറായിരുന്നുവെന്ന് കുഷ്‌നറുടെ അറ്റോര്‍ണിയായ ജാമീ ഗോറേലിക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏത് അന്വേഷണത്തിനു വേണ്ടിയാണെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകാന്‍ അദ്ദേഹം തയ്യാറാകുമെന്നും ഗോറേലിക് പറഞ്ഞു. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണത്തെക്കുറിച്ച് എഫ്.ബി.ഐ അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ജയിംസ് കോമിയെ ട്രംപ് പുറത്താക്കിയതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more