1 GBP = 104.05

റിഷി സുനകിന്റെ ഭാര്യക്ക് ഓഹരിയുള്ള ഇൻഫോസിസിന്റെ റഷ്യൻ ഓഫീസ് അടച്ചുപൂട്ടുന്നു

റിഷി സുനകിന്റെ ഭാര്യക്ക് ഓഹരിയുള്ള ഇൻഫോസിസിന്റെ റഷ്യൻ ഓഫീസ് അടച്ചുപൂട്ടുന്നു

ലണ്ടൻ: ചാൻസലർ റിഷി സുനക്കിന്റെ ഭാര്യക്ക് കോടിക്കണക്കിന് പൗണ്ട് മൂല്യമുള്ള ഓഹരികൾ സ്വന്തമായുള്ള ഇന്ത്യൻ ടെക് സ്ഥാപനം ഇൻഫോസിസ് റഷ്യയിലെ ഓഫീസ് അടച്ചുപൂട്ടുന്നു. ചാൻസലറുടെ ഭാര്യ അക്ഷത മൂർത്തിയുടെ പിതാവ് സ്ഥാപിച്ച ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.91% ഓഹരിയുണ്ട്. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ബ്രിട്ടൻ റഷ്യക്ക് മേൽ കടുത്ത ഉപരോധമേർപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സ്ഥാപനങ്ങളും റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ചാൻസലർ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മാധ്യമങ്ങളടക്കമുള്ളവർ ചാൻസലർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ടെക് കൺസൾട്ടൻസി ഭീമനിൽ അക്ഷതയുടെ ഓഹരി £400 മില്യണിലധികം വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അക്ഷത മൂർത്തിയുടെ പിതാവ്, നാരായണ മൂർത്തി, 1981-ൽ ഇൻഫോസിസ് സ്ഥാപിക്കുകയും, റഷ്യ, ഇന്ത്യ, യുഎസ്, ചൈന, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ ലോകമെമ്പാടും നിരവധി ഓഫീസുകൾ തുറന്നിരുന്നു. നിലവിൽ 250,000-ത്തിലധികം ജീവനക്കാരുള്ള ഒരു മൾട്ടി-നാഷണൽ കമ്പനിയാണ് ഇൻഫോസിസ്.

75 കാരനായ മൂർത്തി, 2012-ൽ ബോർഡിൽ നിന്ന് ചെയർമാനായി സ്ഥാനമൊഴിയുന്നതിന് മുമ്പ് ഫോർച്യൂൺ മാഗസിൻ ഈ കാലത്തെ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയിൽ ബിൽ ഗേറ്റ്‌സിനും മാർക്ക് സക്കർബർഗിനും ഒപ്പം ഉൾപ്പെടുത്തിയിരുന്നു.

വ്‌ളാഡിമിർ പുടിന്റെ ഉക്രെയ്‌ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചതിന് ശേഷം ഇൻഫോസിസിന്റെ റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചാൻസലർ സുനക്ക് നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ലേബർ നേതാവ് സർ കെയർ സ്റ്റാർമർ ഇത് സംബന്ധിച്ച് പാർലമെന്റിലും ആരോപണങ്ങളുന്നയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more