1 GBP = 103.80

കേന്ദ്രം അംഗീകരിച്ചു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്​ജി

കേന്ദ്രം അംഗീകരിച്ചു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്​ജി

ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്​ജിയായി നിയമിക്കാനുള്ള ഫയലിൽ​ കേന്ദ്ര സർക്കാർ ഒപ്പുവെച്ചു. വെള്ളിയാഴ്​ച സത്യപ്രതിജ്​ഞ ചെയ്​ത്​ ചുമതലയേൽക്കും. സുപ്രീം കോടതി കൊളീജിയം ഇന്ദു മൽഹോത്രക്കൊപ്പം നിർദേശിച്ച ഉത്തരാഖണ്ഡ്​ ചീഫ്​ ജസ്​റ്റീസ്​ കെ.എം ജോസഫി​​െൻറ ഫയൽ ഇപ്പോഴും​ കേന്ദ്രത്തി​​െൻറ പരിഗണനയിലാണ്​.

മൂന്നു മാസം മുമ്പാണ്​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റീസുമാരായ ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്​. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ദുവി​​െൻറ നിയമനത്തിന്​ പച്ചക്കൊടി നൽകി ഏപ്രിൽ രണ്ടാം വാരം നിയമ മന്ത്രാലയം ഇവരുടെ ഫയൽ വിശദ ​പരിശോധനക്ക്​ രഹസ്യാന്വേഷണ വിഭാഗത്തിന്​ കൈമാറി. ഇതി​​െൻറ തുടർച്ചയായാണ്​ ഒടുവിൽ നിയമനം.

അഭിഭാഷകരായിരി​ക്കെ സുപ്രീം കോടതി ജഡ്​ജിയായി നിയമനം ലഭിക്കുന്ന പ്രഥമ വനിതയാവുകയാണ്​ ഇന്ദു മൽഹോത്ര. നിലവിൽ ആർ. ഭാനുമതി മാത്രമാണ്​ സുപ്രീം കോടതിയിലെ വനിത പ്രാതിനിധ്യം. ഇന്ദു മൽഹോത്രക്ക്​ മുമ്പ്​ ആറു വനിതകളാണ്​ സ്വതന്ത്ര ഇന്ത്യയിൽ സുപ്രീം കോടതി ജഡ്​ജിമാരായി നിയമിക്കപ്പെട്ടത്​. 1989ൽ ജസ്​റ്റീസ്​ ഫാത്തിമ ബീവിയാണ്​ സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്​ജി. ജസ്​റ്റീസുമാരായ സുജാത മനോഹർ, റുമ പാൽ, ജ്​ഞാൻ സുധ മിശ്ര, രഞ്​ജന ദേശായി എന്നിവരാണ്​ മറ്റുള്ളവർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more