1 GBP = 104.17

ഐ സി സിയുടെ ആദ്യ വനിതാ ഡയറക്ടറായി ഇന്ത്യക്കാരിയായ ഇന്ദ്ര നൂയി

ഐ സി സിയുടെ ആദ്യ വനിതാ ഡയറക്ടറായി ഇന്ത്യക്കാരിയായ ഇന്ദ്ര നൂയി

ദുബായ്: ബഹുരാഷ്‌ട്ര ഭീമനായ പെപ്‌സി കോയുടെ ചെയർമാനും സി. ഇ. ഒയും ആയ ഇന്ത്യക്കാരി ഇന്ദ്ര നൂയിയെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആദ്യത്തെ സ്വതന്ത്ര വനിതാ ഡയറക്‌ടറായി നിയമിച്ചു. ഇക്കൊല്ലം ജൂണിൽ അവർ ചുമതലയേൽക്കും. രണ്ട് വർഷമാണ് സ്വതന്ത്ര ഡയറക്‌ടറുടെ കാലാവധി. മൊത്തം മൂന്ന് ടേം ( തുടർച്ചയായി ആറു വർഷം ) വരെ കാലാവധി നീട്ടിക്കിട്ടാം.
അന്താരാഷ്‌ട്ര ക്രിക്കറ്റ് ഭരണസമിതിയായ ഐ. സി. സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡയറക്ടറാവുന്നത്. ഇന്നലെ ചേർന്ന ഐ. സി. സി ബോർഡ് ഏകകണ്ഠമായാണ് ക്രിക്കറ്റ് പ്രേമികൂടിയായ ഇന്ദ്ര നൂയിയുടെ നിയമനം അംഗീകരിച്ചത്.

പെപ്‌സിയെ വലിയ ഉയരങ്ങളിലേക്ക് നയിച്ച ആഗോള ബിസിനസ് ലീഡറായ ഇന്ദ്ര നൂയി ഫോർച്ച്യൂൺ മാഗസിന്റെ ലോകത്തെ അതിശക്തകളായ വനിതകളുടെ ലിസ്റ്റിൽ പല തവണ സ്ഥാനം നേടിയിട്ടുണ്ട്.

”ഞാൻ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. കോളേജിൽ ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീം വർക്കും ആരോഗ്യകരമായ മത്സരവും സത്യസന്ധതയുമൊക്കെ എന്നെ പഠിപ്പിച്ചത് ക്രിക്കറ്റാണ്. ഐ. സി. സിയിൽ ചേരുന്നത് എന്നെ ആവേശം കൊള്ളിക്കുന്നു.”
–ഇന്ദ്ര നൂയി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more