1 GBP = 103.82
breaking news

നാല് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധുവായ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു

നാല് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ  ബന്ധുവായ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഇന്‍ഡോറില്‍ രാജ് വാഡ കോട്ടയ്ക്ക് സമീപമാണ് സംഭവം. ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തെരുവോരത്ത് ഉറങ്ങിക്കിടന്ന കുഞ്ഞാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. ബന്ധുവായ 21കാരനാണ് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ മൃതദേഹം റാണി അഹല്യഭായിയുടെ പ്രതിമയ്ക്ക് സമീപമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും കുറ്റവാളി ആരാണെന്ന് കണ്ടെത്താന്‍ ആദ്യം പൊലീസിന് സാധിച്ചിരുന്നില്ല. പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിനെ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നത് വ്യക്തമായത്.

സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിലാണ് യുവാവിന്റെ ചിത്രങ്ങള്‍ പതിഞ്ഞത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്കരികില്‍ നിന്ന് ദൂരേയ്ക്ക് കൊണ്ടുപോയ ശേഷമാണ് ബന്ധുകൂടിയായ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രാത്രി സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നിട്ടും ഇവരുടെ മുന്‍പിലൂടെ സൈക്കിളില്‍ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത പ്രതി സംശയിക്കപ്പെടാതിരുന്നതാണ് ക്രൂരമായി കൊലപാതകത്തിന് കാരണമായത്.

നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞുശരീരം മുഴുവനും മുറിവുകളായിരുന്നുവെന്ന് പൊലീസുകാര്‍ പറയുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും തലയിലും മാരകമായ മുറിവുകളേറ്റിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് ഇന്‍ഡോര്‍ ഡിജിപി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more