1 GBP = 104.00

ഇന്തോനേഷ്യയിലെ മൂന്നോളം ക്രിസ്തീയ ദേവാലയങ്ങളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍. പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു; ചാവേറുകളായെത്തിയത് ആറംഗ കുടുംബം

ഇന്തോനേഷ്യയിലെ മൂന്നോളം ക്രിസ്തീയ ദേവാലയങ്ങളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍. പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു; ചാവേറുകളായെത്തിയത് ആറംഗ  കുടുംബം

ഇന്തോനേഷ്യയിലെ മൂന്നോളം ക്രിസ്തീയ ദേവാലയങ്ങളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍. തീവ്രവാദികൾ ഉൾപ്പെടെ പതിമൂന്ന് പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബയയിലെ മൂന്ന് ദേവാലയങ്ങളിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.

ഒരു കുടുംബത്തിലെ അംഗങ്ങളാണ് ചാവേറുകളായി എത്തിയതെന്നാണ് വിവരം. പിതാവ് കാറിലെത്തി പൊട്ടിത്തെറിച്ചപ്പോൾ മറ്റൊരിടത്ത് 16 ഉം 18 ഉം വയസായ രണ്ട് ആൺ മക്കൾ മോട്ടോര്സൈക്കിളിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നാമത്തെ ദേവാലയത്തിൽ അമ്മയും 12 ഉം 9 ഉം വയസ്സായ രണ്ടു പെൺമക്കളും ബോംബുമായെത്തിയാണ് പൊട്ടിത്തെറിച്ചത്.

ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‌പെട്ടത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ ഐസിസ് ഭീകരവാദം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണ് ആക്രമണങ്ങള്‍.

സ്‌ഫോടനം നടന്ന ഒരു ദേവാലയം തീ വിഴുങ്ങിയ നിലയിലാണ്. കറുത്ത പുകയില്‍ മൂടപ്പെട്ട ദേവാലയത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐസിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ജമാഹ് അന്‍ഷാറുദ് ദുലാഹ് ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ഇന്തോനേഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സി കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വാവന്‍ പുര്‍ വന്തോ അറിയിച്ചു. യുഎസിന്റെ ഭീകര സംഘടന പട്ടികയില്‍ ഇടം നേടിയ സംഘടനയാണ് ജമാഹ് അന്‍ഷാറുദ് ദുലാഹ്. ജക്കാര്‍ത്തയിലെ അതീവ സുരക്ഷ ജയിലില്‍ ഇസ്ലാമിക ഭീകര സംഘടനയില്‍ ഉള്‍പ്പെട്ട ജയില്‍ പുള്ളികള്‍ ഭീകര വിരുദ്ധസേനയിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ചാവേര്‍ ആക്രമണങ്ങള്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more