1 GBP = 103.70

ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വർഷം …. ഒക്ടോബർ 20ന് ലിവർപൂളിൽ ആഘോഷ പരിപാടികൾ, ജോസഫ് സ്രാമ്പിക്കൽ പിതാവും, മോൻസ് ജോസഫ് എം എൽ എ യും, സ്‌കൂൾ സർക്കാർ പ്രതിനിധികളും പങ്കെടുക്കും…

ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വർഷം …. ഒക്ടോബർ 20ന് ലിവർപൂളിൽ ആഘോഷ പരിപാടികൾ, ജോസഫ് സ്രാമ്പിക്കൽ പിതാവും, മോൻസ് ജോസഫ് എം എൽ എ യും, സ്‌കൂൾ സർക്കാർ പ്രതിനിധികളും പങ്കെടുക്കും…

ജിജോ മാധവപ്പള്ളിൽ

ലിവർപൂൾ: ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്‌കൂളും ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഷിൻസിറ്റിയും, സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വർഷം പൂർത്തിയാക്കുന്നു . ഈ അവസരത്തിൽ പദ്ധതിയുടെ ഭാഗമായ ലിവർപൂൾ ബ്രോഡ്ഗ്രീൻ സ്ക്കൂളിൽ വച്ച് യുക്മയും, ലിംകയുംമായി സഹകരിച്ചു പത്താം വാർഷിക ആഘോഷ പരിപാടികൾ നടത്തുന്നു. ഈ സ്‌കൂളിൽ നിന്ന് കഴിഞ്ഞ പത്തു വർഷങ്ങളിലും കുട്ടികൾ നാട്ടിൽ എത്തിയപ്പോഴും അവരുമായി സംവദിക്കുകയും ആശയ വിനിമയം നടത്തുകയും, യുകെ സന്ദർശന വേളയിൽ പലതവണ ബ്രോഡ്ഗ്രീൻ സ്‌കൂൾ അധികാരികളുമായി സന്ദർശനം നടത്തുകയും ചെയ്ത കടുത്തുരുത്തി എംഎൽഎയും മുൻ മന്ത്രിയുമായ മോൻസ് ജോസഫ്, ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലിവർപൂളിൽ നിന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെയും, സ്‌കൂൾ അധികാരികളും, യുക്മയുടെയും, ലിംകയുടെയും നേതാക്കളും, നിരവധി മലയാളികളും മുൻ വർഷങ്ങളിൽ കേരളത്തിലേക്ക് ഈ പരിപാടിയുടെ ഭാഗമായി സന്ദർശനം നടത്തിയ വിദ്യാർഥികളും ഈ പരിപാടിയിൽ പങ്കെടുക്കും.




എല്ലാ വർഷവും ലിവർപൂളിലെ ബ്രോഡ്ഗ്രീൻ സ്ക്കൂളിൽ നിന്നും 25 വിദ്യാർഥികളാണ് കേരളത്തിലെ വിവിധ സ്‌കൂളുകളിലും , പ്രദേശങ്ങളിലും സാംസ്കാരിക കൈമാറ്റം നടത്തുവാനും പഠനങ്ങൾക്കുമായും എത്തുന്നത് .ഈ വരുന്ന ഫെബ്രുവരി മാസത്തിൽ അടുത്ത ഗ്രൂപ് കേരളത്തിലേക്ക് യാത്ര ചെയ്യുവാനും ചൈനയിലേക്ക് യാത്ര ചെയ്യുവാനും ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കല്ലറ സെന്റ് തോമസ് സ്‌കൂൾ, മാന്നാനം കെ ഇ സ്‌കൂൾ , മുവാറ്റുപുഴ നിർമല സ്‌കൂൾ എന്നിവിടങ്ങളിൽ സംഘം സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. നാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഈ വിദ്യാർത്ഥികൾ സന്ദർശനം നടത്താറുണ്ട്. ഈ കൈമാറ്റ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും യുകെയിലേക്കും വിവിധ കാലങ്ങളിൽ എത്തിയിരുന്നു. ആഷിൻ സിറ്റി ഉടമ ജിജോ മാധവപ്പള്ളിൽ , ബ്രോഡ്ഗ്രീൻ സ്‌കൂൾ ഗവേർണിംഗ് കൗൺസിൽ അംഗം തോമസ് ജോൺ വാരിക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് കേരളത്തിലെ ചില സ്‌കൂളുകൾ പ്രത്യേകമായി ഈ പരിപാടിയിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുക്കപ്പെട്ടത്.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more