1 GBP = 103.12

അമേരിക്കയിലെ ഇന്ത്യൻ ടെക്കികൾ കൂട്ടത്തോടെ കാനഡയിലേക്ക് കുടിയേറുന്നു

അമേരിക്കയിലെ ഇന്ത്യൻ ടെക്കികൾ കൂട്ടത്തോടെ കാനഡയിലേക്ക് കുടിയേറുന്നു

ടൊറന്റോ:അമേരിക്കയിലേക്കുള്ള ടെക്കികളുടെ കുടിയേറ്റം നിയന്ത്രിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെ തുടർന്ന് ഇന്ത്യൻ ടെക്കികൾ കൂട്ടത്തോടെ കാനഡയിലേക്ക് കുടിയേറുന്നു. ഉന്നത സാങ്കേതിക യോഗ്യതയുള്ളവർക്ക് നൽകുന്ന എച്ച് വൺ ബി വിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് പുറമേ ഈ വിസ ഉള്ളവരുടെ പങ്കാളിക്കും അമേരിക്കയിൽ ജോലി നിഷേധിക്കുമെന്ന ആശങ്ക ശക്തമായിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ് ടെക്കികൾ കാനഡയിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നത്. ലോകമെമ്പാടും നിന്ന് സാങ്കേതിക വിദഗ്ദ്ധരെ ആകർഷിക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗ്ലോബൽ സ്‌കിൽസ് സ്ട്രാറ്റജി അവർക്ക് അനുഗ്രഹമായിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വിദഗ്ദ്ധർക്ക് പെട്ടെന്ന് വിസ അനുവദിക്കാനുള്ള ഫാസ്റ്റ് ട്രാക്ക് പദ്ധതിയും കാനഡ ആരംഭിച്ചു കഴിഞ്ഞു. മുൻപ് മാസങ്ങൾ വേണ്ടി വന്നിരുന്ന വിസ നടപടികൾ ഇപ്പോൾ വെറും രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് പൂർത്തിയാക്കുന്നത്. ജൂൺ 12നാണ് കാനഡ ഈ പദ്ധതി നടപ്പാക്കിയത്. അന്നു മുതൽ സെപ്‌റ്റംബർ 30 വരെയുള്ള കാലയളവിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് രണ്ടായിരം ടെക്കികളാണ് കാനഡയിൽ എത്തിയതെന്ന് കനേഡിയൻ സർക്കാരിന്റെ കണക്കുകൾ പറയുന്നു. ഈ പദ്ധതി പ്രതീക്ഷിതിനേക്കാൾ വിജയമായെന്ന് കനേഡിയൻ കുടിയേറ്റ വകുപ്പ് മന്ത്രി അഹമ്മദ് ഹുസ്സൻ പറഞ്ഞു.

ഫാസ്റ്റ്ട്രാക്ക് വിസ പ്രകാരം കാനഡയിൽ എത്തുന്ന ടെക്കികൾക്ക് മൂന്ന് വർഷം മുതൽ സ്ഥിരം താമസത്തിന് വരെ അപേക്ഷിക്കാം.
കമ്പ്യൂട്ടർ പ്രോഗ്രമർ, സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്‌വെ‌യർ എൻജിനിയർ എന്നിവർക്കാണ് മുൻഗണന.

കാനഡയിൽ ഇങ്ങനെ എത്തിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്
ചൈന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more