1 GBP = 104.21
breaking news

ബ്രിട്ടന്‍ ഭീകരാക്രമണം: ബ്രിട്ടനിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി

ബ്രിട്ടന്‍ ഭീകരാക്രമണം: ബ്രിട്ടനിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി

ലണ്ടന്‍: ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ചാന്പ്യന്‍സ് ട്രോഫി പരന്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി. ഇപ്പോള്‍ ബര്‍മിഗംഹാമിലെ ഹോട്ടലിലുള്ള ടീമംഗങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. ഹോട്ടലിലേക്കുള്ള വഴിയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മുതല്‍ ബര്‍മിംഗ് ഹാമിലെ എഡ്ജ് ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ പാകിസ്താനുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. എന്നാല്‍, പാകിസ്ഥാന്റെ ബൗളിംഗ് നിര ഏറെ ശക്തമാണ്. മത്സര പരിചയത്തിന്റെ പ്രശ്‌നമാണ് പാകിസ്ഥാന്റെ പ്രധാന തലവേദന. സുരക്ഷാകാരണങ്ങള്‍ മൂലം മറ്റു ടീമുകള്‍ പാകിസ്ഥാനിലേക്ക് ചെല്ലാത്തത് അവര്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഐ.പി.എല്‍ പോലെ മറ്റു രാജ്യങ്ങളിലുള്ള ക്രിക്കറ്റ് ലീഗുകളില്‍ പലതിലും പാക് താരങ്ങളെ ഉള്‍പ്പെടുത്താതും അവരെ പ്രതികൂലമായി ബാധിച്ചു. അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ 4 ല്‍ മാത്രമേ അവര്‍ക്ക് ജയിക്കാനായുള്ളൂ. അതേസമയം അസര്‍ അലിയെയും ഷൊയ്ബ് മാലിക്കിനെയും ആമീറിനെയും പോലുള്ള പ്രതിഭകള്‍ ഇന്ത്യന്‍ ടീമിനും കടുത്ത പ്രതിരോധം സൃഷ്ടിക്കുമെന്ന കാര്യത്തിലും സംശയമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more