1 GBP = 103.76

ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ ‘അമ്മ”യ്‌ക്ക് ആദരമർപ്പിച്ച് ഗൂഗിൾ

ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ ‘അമ്മ”യ്‌ക്ക് ആദരമർപ്പിച്ച് ഗൂഗിൾ

മുംബയ്: ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേർണലിസ്റ്റ് ഹോമായ് വ്യാരവാലയ്‌ക്ക് ആദരമർപ്പിച്ച് ഗുഗിൾ. വ്യാരവാലയുടെ ജന്മദിനമായ ഇന്ന് ഗൂഗിളിന്റെ ഡൂഡിൽ അവർക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. 1938 മുതൽ ഫോട്ടോഗ്രാഫി മേഖലയിൽ മികവ് കാഴ്‌ച വച്ച അവർ 1973 വരെ മറ്റുള്ളവർക്ക് മാതൃകയും വഴികാട്ടിയുമായി ഈ രംഗത്ത് ഉണ്ടായിരുന്നു. രാജ്യത്തിന്റെ പല ചരിത്രപ്രധാനമായ മുഹുർത്തങ്ങളും അവർ തങ്ങളുടെ ക്യാമറക്കണ്ണിൽ ഒപ്പിയെടുത്തു.
1938 മുതൽ 1973 വരെ വാർത്താ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിന്ന ഹോമായ് പിന്നീട് ഈ രംഗത്തു നിന്നും സ്വമേധയാ പിന്മാറുകായിരുന്നു. രണ്ടാം ലോകമഹായുദ്ധം, സ്വാതന്ത്ര്യസമരം, ബംഗാൾ വിഭജനം, റെഡ്‌ഫോർട്ടിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്നത് ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്ഥാനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങൾ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.

1913 ഡിസംബർ 9ന് തെക്കൻ ഗുജറാത്തിലെ നവ്‌സാരിയിൽ ഒരു പാഴ്‌സി കുടുംബത്തിലായിരുന്നു വ്യാരവാലയുടെ ജനനം. ‘ഡാൽഡ 13’ എന്ന പേരിലും അറിയപ്പെട്ട ഹോമായ്, ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർത്ഥിനിയായിരിക്കെ ഫോട്ടോഗ്രാഫിയിൽ ആകൃഷ്‌ടയായി. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ആദ്യം എടുത്ത ഫോട്ടോ ബോംബെ ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിന്റെ ഡൽഹി ബ്യൂറോയിൽ ഫോട്ടോഗ്രാഫറായി. ഒപ്പം ഓൺലുക്കറിലും ടൈമിലും ഫോട്ടോകൾ പ്രസിദ്ധീകരിച്ചു. പിന്നീട് മുംബയ് ആസ്ഥാനമായി ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിൽ ചേർന്നു. 2011ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. 2012 ജനുവരി 15ന് താനെടുത്ത ചിത്രങ്ങളെ ചരിത്രത്താളുകളിൽ ബാക്കിവച്ച് ഹോമായ് വ്യാരവാല അന്തരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more