1 GBP = 103.14

യുകെയിലെ ആഴ്‌സണല്‍ ഫുട്ബാള്‍ ക്ലെബ്ബിന് കേരളത്തില്‍ നിന്നൊരു സ്‌നേഹ സമ്മാനം; വീഡിയോ വൈറല്‍

യുകെയിലെ ആഴ്‌സണല്‍ ഫുട്ബാള്‍ ക്ലെബ്ബിന് കേരളത്തില്‍ നിന്നൊരു സ്‌നേഹ സമ്മാനം; വീഡിയോ വൈറല്‍

കേരളത്തിലെ ആരാധകരുടെ സ്‌നേഹ സമ്മാനം ഫേസ്ബുക്കിലിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍. ഇന്ത്യന്‍ ഗൂണേഴ്‌സ് എന്ന പേരില്‍ കേരളത്തിലെ ആഴ്‌സണല്‍ ആരാധകര്‍ ഒരുക്കിയ ഗാനമാണ് ‘ശരിക്കും’ ആഴ്‌സണലിനെ അത്ഭുതപ്പെടുത്തിയത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു.

സിദ്ധാര്‍ത്ഥ് മഠത്തില്‍ക്കാട്ടാണ് ഇന്ത്യന്‍ ഗൂണര്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ലെബില്‍ ചെമ്പിലാണ് ഗാനത്തിന്റെ ഛായാഗ്രാഹകന്‍. ഒരു ഇന്ത്യന്‍ ഗൂണറിന്റെ കഥയാണ് ഹിപ്പ് പോപ്പ് ശൈലിയില്‍ ഒരുക്കിയിരിക്കുന്ന പാട്ടിലൂടെ പറയുന്നത്. ആഴ്‌സണലിന്റെ ആരാധകരെ വിശേഷിപ്പിക്കുന്ന പേരാണ് ഗൂണര്‍.

പാട്ടില്‍ അഭിനയിച്ച 12കാരന്‍ മുതല്‍ എല്ലാവരും ആഴ്‌സണലിന്റെ കടുത്ത ആരാധകരാണ്. ആഴ്‌സണല്‍ കേരള സപ്പോട്ടേഴ്‌സ് ക്ലബ് തൃശൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ബിഗ് സ്‌ക്രീനിലൂടെ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തെയും ആഴ്‌സണല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബിനെ അനുമോദിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more