1 GBP = 104.11

ഭീകരർ തട്ടിക്കൊണ്ട് പോയ എൻജിനിയർമാരുടെ മോചനത്തിന് ശ്രമം തുടങ്ങി

ഭീകരർ തട്ടിക്കൊണ്ട് പോയ എൻജിനിയർമാരുടെ മോചനത്തിന് ശ്രമം തുടങ്ങി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വൈദ്യുത നിലയത്തിൽ ജോലിചെയ്യുന്ന ഏഴ് ഇന്ത്യൻ എൻജിനിയർമാരെയും അവരുടെ ഡ്രൈവറായ അഫ്ഗാൻകാരനെയും ഭീകരർ തട്ടിക്കൊണ്ടുപോയി. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. തട്ടിക്കൊണ്ട് പോയത് താലിബാൻ ഭീകരരാണെന്നാണ് സംശയം.വടക്കൻ ബാഗ്‌ലാൻ പ്രവിശ്യയിൽ ഇന്നലെയാണ് സംഭവം. എൻജിനിയർമാർ ഒരു മിനി ബസിൽ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുത നിലയത്തിലേക്ക് പോകുമ്പോഴാണ് തോക്കു ധാരികൾ ബസ് വളഞ്ഞ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ബഗ്‌ലാൻ പൊലീസ് വക്താവ് സബീനുള്ള ഷുജ പറഞ്ഞു.
റാഞ്ചികൾ ആരാണ്, ഇവരെ എങ്ങോട്ടാണ് കൊണ്ടു പോയത്, ഇവരുടെ മോചനത്തിന് പണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നൊന്നും വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാൻ ഭീകരരാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐസിസ് ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം താലിബാനാണ് എൻജിനിയർമാരെ റാഞ്ചിയതെന്നും പുൽ – ഇ – ഖുംറി നഗരത്തിലെ ദണ്ഡ് – ഇ – ഷഹാബുദീൻ എന്ന സ്ഥലത്തേക്കാണ് ഇവരെ കൊണ്ടു പോയതെന്നും ബഗ്‌ലാൻ ഗവർണർ അബ്ദുൾഹായ് നെമാതിയെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോർട്ടുകൾ പറയുന്നു. സർക്കാർ ജീവനക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ താലിബാൻ തട്ടിക്കൊണ്ടു പോയതെന്നും റിപ്പോർട്ടുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more