1 GBP = 104.05

കോലിക്ക് സെഞ്ചുറി: ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

കോലിക്ക് സെഞ്ചുറി: ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഏകദിന പരമ്പരയില്‍ വിജയത്തുടക്കം. ഇരു ക്യാപ്റ്റന്‍മാരും സെഞ്ചുറി നേടി പോരടിച്ച മത്സരത്തില്‍ വിജയം കോലിക്കും ഇന്ത്യക്കും ഒപ്പം നിന്നു. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ 270 റണ്‍സ് നേടിയെങ്കിലും 27 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ദ്ധ സെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. 119 പന്തില്‍ നിന്ന് 10 ഫോറുകളുടെ അകമ്പടിയില്‍ കോലി 112 റണ്ണെടുത്തു. മികച്ച പിന്തുണ നല്‍കി രഹാനെ 86 പന്തില്‍ നിന്ന് അഞ്ചു ഫോറുകളുടേയും രണ്ടു സിക്‌സറുകളുടേയും പിന്‍ബലത്തില്‍ 79 റണ്ണുനേടി. ഫെഹ്ലുക്വോയോയുടെ പന്തിലാണ് ഇരുവരും പുറത്തായത്.

20 റണ്ണെടുത്ത രോഹിത് ശര്‍മ്മ, 35 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ എന്നിവരാണ് പുറത്തായ മറ്റു രണ്ടു ബാറ്റ്‌സ്മാന്‍മാര്‍. ഹര്‍ദിക് പണ്ഡ്യ (3), എം.എസ്.ധോണി (4) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ക്ഷമയോടെ പിടിച്ചുനിന്ന് 112 പന്തില്‍ നിന്ന് 120 റണ്‍സടിച്ച് കൂട്ടി ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഡുപ്ലെസിസിസാണ് ദക്ഷിണാഫ്രിക്കയെ 269 റണ്‍സില്‍ എത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ചഹല്‍ രണ്ടും വിക്കറ്റ് നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more