1 GBP = 104.02

അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയക്കും തയാറല്ല; ഇന്ത്യ ടുഡേയുടെ മികച്ച ഭരണത്തിനുള്ള പുരസ്കാരം സ്വീകരിച്ച് കൊണ്ട് പിണറായി വിജയൻ

അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയക്കും തയാറല്ല; ഇന്ത്യ ടുഡേയുടെ മികച്ച ഭരണത്തിനുള്ള പുരസ്കാരം സ്വീകരിച്ച് കൊണ്ട് പിണറായി വിജയൻ

ന്യൂഡൽഹി: അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയക്കും സർക്കാർ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡ്യാ ടുഡേയുടെ മികച്ച ഭരണത്തിനുള്ള പുരസ്‌കാരം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയിൽ നിന്ന് സ്വീകരിച്ച് കൊണ്ടാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനവും മാധ്യമങ്ങളും ഉയര്‍ന്ന ജാഗ്രതയാണ് പ്രകടിപ്പിച്ചുവരുന്നത്. അഴിമതിക്കു സ്വയം വിധേയരാവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണു കേരളം. എല്ലാക്കാലത്തും എല്ലാരംഗത്തും കേരളം ഉയര്‍ന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.

ഉത്തരവാദിത്വ ബോധത്തോടെയുളള ഒരു ദൈനംദിന ഭരണസംവിധാനമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അടിസ്ഥാനപരമായ സമീപനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒരുവര്‍ഷം മുമ്പ് ആരംഭിച്ച നവകേരള കര്‍മ പദ്ധതി. പൊതു വിദ്യാഭ്യാസം, എല്ലാവര്‍ക്കും ഭവനം, ആരോഗ്യം, ഹരിതാഭമായ കേരളം തുടങ്ങിയവ ഇതിന്റെ കര്‍മ മേഖലകളാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവുമാണ് ലക്ഷ്യമാക്കുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. ത​​െൻറ ജീവിതകഥ ഒരു പേപ്പറില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് ജനങ്ങളും പാര്‍ട്ടിയും സംസ്ഥാനവും ചേരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more