1 GBP = 103.70

എയ്​ഞ്ചലോ മാത്യൂസിനും ദിനേഷ് ചാണ്ഡിമലിനും െസഞ്ച്വറി; ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി

എയ്​ഞ്ചലോ മാത്യൂസിനും ദിനേഷ് ചാണ്ഡിമലിനും െസഞ്ച്വറി; ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി

ന്യൂഡൽഹി: ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി കൊടുക്കാനുള്ള അവസരം ലങ്കൻ വാലറ്റക്കാർ ഇല്ലാതാക്കി. എയ്​ഞ്ചലോ മാത്യൂസും (111) ദിനേഷ് ചാണ്ഡിമലും (147 നോട്ടൗട്ട്) ചേർന്ന് നേടിയ െസഞ്ച്വറിയുടെ പിൻബലം മറ്റുള്ളവർക്ക് മുതലാക്കാനായില്ല. ഇന്ത്യുടെ 536ന് മറുപടിയായി ഇറങ്ങിയ ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 356 റൺസെന്ന നിലയിലാണ്. പെരേര(42), സമരവിക്രമ(33) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ഒരുവിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 180 റൺസ് പിന്നിലാണ് ലങ്ക. മൂന്ന് പേർ ലങ്കൻ നിരയിൽ പൂജ്യത്തിന് പുറത്തായി. അശ്വിൻ മൂന്നും ഷമി, ഇഷാന്ത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വീതം വിക്കറ്റ് വീഴ്ത്തി.

സമരവിക്രമയെ പുറത്താക്കിയ ഇഷാന്ത് ശർമ്മയെ വിരാട് കോഹ്ലി അഭിനന്ദിക്കുന്നു
രണ്ടാം ദിനം തുടക്കത്തിൽ തന്നെ ലങ്കയുടെ മൂന്ന്​ വിക്കറ്റുകൾ നഷ്​ടമായെങ്കിലും എയ്​ഞ്ചലോ മാത്യൂസും ദിനേഷ്​ ചണ്ഡിമലും നടത്തിയ രക്ഷാപ്രവർത്തനമാണ് സ്​കോർ 100 കടത്തിയത്​. മൂന്നാം ദിനം 131 ന്​ മൂന്ന്​ എന്ന നിലയിൽ ബാറ്റിങ്​ പുനരാരംഭിച്ച ലങ്ക പതുക്കെ സ്​കോർ ഉയർത്തുന്നതിനിടെയാണ്​ എയ്​ഞ്ചലോ മാത്യൂസിനെ അശ്വിൻ, സാഹയുടെ കൈകളിലെത്തിച്ചത്​​. മാത്യൂസും ചാണ്ഡിമലും ചേർന്ന് 181റൺസാണ് നേടിയത്. പിന്നീട് സദീര സമരവിക്രമക്കൊപ്പം ചേർന്ന് 61 റൺസ് ദിനേഷ്​ ചണ്ഡിമൽ​ സ്കോർ ബോർഡിൽ ചേർത്തു.

സെഞ്ച്വറി നേടിയ ചാണ്ഡിമലിൻരെ ആഹ്ലാദം
നേരത്തെ നായകൻ വിരാട്​ കോഹ്​ലിയുടെ ഇരട്ട സെഞ്ച്വറിയു​ടെയും (243) രോഹിത്​ ശർമയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ്​ ഇന്ത്യ മികച്ച സ്​കോർ ഉയർത്തിയത്​. 536ന്​ ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യൻ ടീം, മൂടൽ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കൻ താരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന്​ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ത്തിന്​ മുമ്പിലാണ്​. ഇന്ത്യക്ക്​ വേണ്ടി മുഹമ്മദ്​ ഷമിയും ഇശാന്ത്​ ശർമയും ജഡേജയും ഒാരോ വിക്കറ്റ്​ വീതമെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more