1 GBP = 103.91

ഇസ്രായേലുമായുള്ള മിസൈൽ ഉടമ്പടി ഇന്ത്യ റദ്ദാക്കി

ഇസ്രായേലുമായുള്ള മിസൈൽ ഉടമ്പടി ഇന്ത്യ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ലു​മാ​യി ഇ​ന്ത്യ ഒ​പ്പു​വെ​ച്ച 50 കോ​ടി ഡോ​ള​റി​​െൻറ മി​സൈ​ൽ ഉ​ട​മ്പ​ടി റ​ദ്ദാ​ക്കി. ഇ​സ്രാ​യേ​ലി​െ​ല റാ​ഫേ​ൽ അ​ഡ്വാ​ൻ​സ്​ ഡി​ഫ​ൻ​സ്​ സി​സ്​​റ്റ​വു​മാ​യി​ട്ടാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ ഉ​ട​മ്പ​ടി​യു​ണ്ടാ​ക്കി​യി​രു​ന്ന​ത്. പ​ക​രം പ്ര​തി​രോ​ധ ഗ​വേ​ഷ​ണ ​വി​ക​സ​ന സം​ഘ( ഡി.​ആ​ർ.​ഡി.​ഒ)​ത്തി​​െൻറ കീ​ഴി​ൽ ത​ദ്ദേ​ശീ​യ​മാ​യി മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്കി.

ഇ​ന്ത്യ-​ഇ​സ്രാ​േ​യ​ൽ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു പ്ര​തി​രോ​ധ രം​ഗ​ത്ത്​ റാ​ഫേ​ൽ ക​മ്പ​നി​യു​മാ​യു​ള്ള ക​ഴി​ഞ്ഞ വ​ർ​ഷം ഒ​പ്പു​വെ​ച്ച മി​സൈ​ൽ ക​രാ​ർ. ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന്​ സം​യു​ക്​​ത​മാ​യി മി​സൈ​ൽ വി​ക​സി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ട​മ്പ​ടി. ഇ​തി​​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ മി​സൈ​ൽ നി​ർ​മാ​താ​ക്ക​ളാ​യ ക​ല്യാ​ണി ​ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന്​ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റാ​ഫേ​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ആ​ഗ​സ്​​റ്റി​ൽ മി​സൈ​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള ചെ​റു ഉ​പ​ക​ര​ണ യൂ​നി​റ്റി​​െൻറ ഉ​ദ്​​ഘാ​ട​നം ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ക​രാ​ർ പ്ര​കാ​രം വി​ദേ​ശ​ത്തു​നി​ന്ന്​ മി​സൈ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്​ ഡി.​ആ​ർ.​ഡി.​ഒ​യു​ടെ ത​ദ്ദേ​ശീ​യ ആ​യു​ധ വി​ക​സ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന്​ ക​ണ്ടാ​ണ്​ ഇ​ന്ത്യ​യു​ടെ പി​ന്മാ​റ്റം.

ഇ​സ്രാ​യേ​ലു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മി​സൈ​ൽ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം മു​മ്പ്​ ഇ​ന്ത്യ നി​ര​സി​ച്ചി​രു​ന്നു. സൈ​ന്യ​ത്തി​നു​വേ​ണ്ടി നാ​ഗ്, അ​നാ​മി​ക്​ തു​ട​ങ്ങി മി​സൈ​ലു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ട്​ ഡി.​ആ​ർ.​ഡി.​ഒ​ക്ക്​ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more