1 GBP = 104.17

മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ഇന്ത്യയ്ക്ക്

മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ഇന്ത്യയ്ക്ക്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം സ്വന്തമായതോടെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 3-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. ഇന്നിംഗ്‌സിനും 36 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ നാലാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ത്തത്. കൊഹ്ലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ നേടുന്നത്.

ആദ്യ ഇന്നിംഗ്‌സില്‍ 231 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറഭങ്ങിയ ഇംഗ്ലണ്ടിനെ അശ്വിനാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ത്തത്. 195 റണ്‍സിന് ഇംഗ്ലണ്ട് ഔള്‍ഔട്ടായി. രണ്ട് ഇന്നിംഗ്‌സിലുമായി അശ്വിന്‍ 12 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ 400 റണ്‍സ് സ്വന്തമാക്കിയ ശേഷം ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 631 റണ്‍സ് നേടിയിരുന്നു. മുരളി വിജയ്, ജയന്ത് യാദവ് എന്നിവരുടെ സെഞ്ച്വറികള്‍ക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ ഡബിള്‍ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more