1 GBP = 102.95
breaking news

ഗൾഫ് രാജ്യങ്ങൾ ഔട്ട്, ഇന്ത്യ അമേരിക്കയിൽ നിന്നും ക്രൂഡ് ഓയിൽ

ഗൾഫ് രാജ്യങ്ങൾ ഔട്ട്, ഇന്ത്യ അമേരിക്കയിൽ നിന്നും ക്രൂഡ് ഓയിൽ

ന്യൂഡൽഹി: രാജ്യത്ത് എണ്ണവില പിടിച്ചുനിറുത്തുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളെ ഒഴിവാക്കി അമേരിക്കയിൽ നിന്നുള്ള ക്രൂ‌ഡ് ഓയിൽ ഇറക്കുമതി വർദ്ധിപ്പിക്കുവാൻ ഇന്ത്യ ഒരുങ്ങുന്നു. വരുന്ന മാസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ പ്രധാന ഉപഭോക്താവായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പുതിയ അസംസ്‌കൃത എണ്ണ വാങ്ങുമ്പോൾ നടത്തേണ്ട പരീക്ഷണങ്ങൾ ഇതിനോടകം തന്നെ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകൾ തുടങ്ങിയതായാണ് വിവരം.

ഒരു ദിവസം 2 മില്യൻ ബാരൽ അസംസ്‌കൃത എണ്ണ വീതം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌ത് അമേരിക്ക റെക്കാഡിട്ടിരുന്നുവെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വരവ് കുറവായിരുന്നു. 2015ൽ അസംസ്‌കൃത എണ്ണയുടെ കയറ്റുമതി നിയന്ത്രണം അമേരിക്ക എടുത്തുകളഞ്ഞതിന് ശേഷം നാമമാത്രമായ ലോഡുകൾ മാത്രമാണ് ഇന്ത്യയിലേക്കെത്തിയത്. എന്നാൽ ഗൾഫ് രാജ്യങ്ങളല്ലാത്ത ഉത്പാദകരിൽ നിന്നുകൂടി അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുവഴി ഗൾഫ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും കഴിയുമെന്നാണ് കണക്കാക്കുന്നത്.

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ യു.എസിൽ നിന്നും ഇന്ത്യയിലേക്ക് ഊർജ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ധാരണയായിരുന്നു. ഇതിന് ശേഷം കേന്ദ്രസർക്കാർ ഇന്ത്യയിലെ എണ്ണകമ്പനികളെ അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾക്ക് അമേരിക്കയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഇറക്കുമതി പരീക്ഷണാടിസ്ഥാനത്തിലാണെന്നും സംഗതി വിജയകരമാണെന്ന് കണ്ടാൽ തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയം നൽകുന്ന വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more