വീഴാന്‍പോയപ്പോള്‍ അയ്യോ എന്ന് നിലവിളിച്ച കുട്ടിയ്ക്ക് അന്‍പത് തവണ ഇംപോസിഷന്‍


വീഴാന്‍പോയപ്പോള്‍ അയ്യോ എന്ന് നിലവിളിച്ച കുട്ടിയ്ക്ക് അന്‍പത് തവണ ഇംപോസിഷന്‍

വീഴാന്‍ പോയപ്പോള്‍ അയ്യോ എന്ന് നിലവിളിച്ച കുട്ടിയെ ഇനി മലയാളത്തില്‍ സംസാരിക്കില്ലെന്ന് അധ്യാപിക അന്‍പത് തവണ ഇംപൊസിഷന്‍ എഴുതിച്ചതായി പരാതി. ഇടപ്പള്ളിയിലെ കാംപ്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ദേവസൂര്യയ്ക്കാണ് ഇംപോസിഷന്‍ ശിക്ഷ ലഭിച്ചത്.

ക്ലാസില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ വീഴാന്‍ പോവുകയും അപ്പോള്‍ കുട്ടി അയ്യോ എന്ന് നിലവിളിക്കുകയുമായിരുന്നു. ഇത് കേട്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് കാര്യം അധ്യാപികയോട് പറഞ്ഞത്. ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ കൊണ്ട് I will not talk in Malayalam എന്ന് അന്‍പത് പ്രാവശ്യം എഴുതിക്കുകയായിരുന്നു.

ഈ സ്‌കൂളില്‍ കുട്ടികള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ പ്രോഗസ്സ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുക പതിവാണ് എന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരമൊരു ശിക്ഷയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീലാമ്മ മാത്യൂ പറഞ്ഞത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317