1 GBP = 104.26
breaking news

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു തള്ളി. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള നിയമവിദഗ്ദ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് നായിഡുവിന്റെ തീരുമാനം. ഇംപീച്ച്മെന്റ് ചെയ്യാനായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പില്ലെന്ന് നായിഡു വ്യക്തമാക്കി. നോട്ടീസ് തള്ളിയത് ചീഫ് ജസ്റ്റിസിന് കൂടുതൽ ആശ്വാസമായിട്ടുണ്ട്. അതേസമയം,​ നോട്ടീസ് തള്ളിയതോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കും.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചാണ് നോട്ടീസ് കൈമാറിയത്. സി.പി.എം, സി.പി.ഐ, എൻ.സി.പി, എസ്.പി, ബി.എസ്.പി, ഐ.യു.എം.എൽ പാർട്ടികളും പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ഡി.എം.കെ അംഗങ്ങൾ പ്രമേയത്തിൽ ഒപ്പുവച്ചില്ല. 71 പേർ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. അതേസമയം,​ ഇതിൽ ആറ് പേർ വിരമിച്ചതിനാൽ യഥാർത്ഥത്തിൽ 65 പേരുടെ പിന്തുണയേ ഉള്ളൂ. 50 പേരുടെ പിന്തുണയാണ് നോട്ടീസ് അവതരിപ്പിക്കാൻ വേണ്ടത്.

ചരിത്രത്തിലാദ്യമായിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് പ്രമേയം നൽകിയത്. മുന്പ് മൂന്ന് ജഡ്ജിമാർക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയെങ്കിലും അവർ രാജിവച്ചതിനാൽ ഒരു ജഡ്ജിയും ഇതുവരെ ഇംപീച്ച്മെന്റിലൂടെ പുറത്തായിട്ടില്ല. നോട്ടീസ് അദ്ധ്യക്ഷൻ തള്ളിയതോടെ കൂടുതൽ സങ്കീർണ നടപടികളിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ, രാജ്യസഭാ അദ്ധ്യക്ഷന് കൈമാറിയ നോട്ടീസ് അദ്ദേഹം പരിഗണിക്കുന്നതിന് മുന്പ് അതിലെ ഉള്ളടക്കം പരസ്യപ്പെടുത്തിയത് വിവാദമായി. ഇത് പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. നോട്ടീസ് പരിഗണിക്കുന്നതിന് മുൻപ് ഉള്ലടക്കം പരസ്യപ്പെടുത്താൻ പാടില്ലെന്നാണ് അംഗങ്ങൾക്കുള്ള ഹാൻഡ്ബുക്കിലുള്ളത്. നോട്ടീസ് നൽകുന്നതിന് മുന്പും ശേഷവും കോൺഗ്രസ്, എൻ.സി.പി അംഗങ്ങൾ നോട്ടീസിലെ ആരോപണങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു

സഹജഡ്ജിമാരിൽ ഭൂരിപക്ഷത്തിന്റെയും മുതിർന്ന അഭിഭാഷകരുടെയും പിന്തുണ ലഭിച്ചതും ചീഫ് ജസ്റ്റിസിന് അനുകൂലമായ ഘടകമാണ്. 1993ൽ സുപ്രീംകോടതി ജഡ്ജിയായിരുന്ന വി.രാമസ്വാമിക്കെതിരായ ഇടതുപാർട്ടികളും ബി.ജെ.പി ചേർന്ന് കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം അന്നത്തെ ലോക്‌സഭാ സ്പീക്കർ റബി റായ് പരിഗണിക്കാൻ തീരുമാനിക്കുകയും ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകുകയും ചെയ്തപ്പോൾ ജസ്റ്റിസ് രാമസ്വാമിയെ ജുഡീഷ്യൽ ചുമതലകളിൽ നിന്നും അന്നത്തെ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.

രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു തള്ളി. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള നിയമവിദഗ്ദ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് നായിഡുവിന്റെ തീരുമാനം. ഇംപീച്ച്മെന്റ് ചെയ്യാനായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പില്ലെന്ന് നായിഡു വ്യക്തമാക്കി. നോട്ടീസ് തള്ളിയത് ചീഫ് ജസ്റ്റിസിന് കൂടുതൽ ആശ്വാസമായിട്ടുണ്ട്. അതേസമയം,​ നോട്ടീസ് തള്ളിയതോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കും.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചാണ് നോട്ടീസ് കൈമാറിയത്. സി.പി.എം, സി.പി.ഐ, എൻ.സി.പി, എസ്.പി, ബി.എസ്.പി, ഐ.യു.എം.എൽ പാർട്ടികളും പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ഡി.എം.കെ അംഗങ്ങൾ പ്രമേയത്തിൽ ഒപ്പുവച്ചില്ല. 71 പേർ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. അതേസമയം,​ ഇതിൽ ആറ് പേർ വിരമിച്ചതിനാൽ യഥാർത്ഥത്തിൽ 65 പേരുടെ പിന്തുണയേ ഉള്ളൂ. 50 പേരുടെ പിന്തുണയാണ് നോട്ടീസ് അവതരിപ്പിക്കാൻ വേണ്ടത്.

ചരിത്രത്തിലാദ്യമായിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് പ്രമേയം നൽകിയത്. മുന്പ് മൂന്ന് ജഡ്ജിമാർക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയെങ്കിലും അവർ രാജിവച്ചതിനാൽ ഒരു ജഡ്ജിയും ഇതുവരെ ഇംപീച്ച്മെന്റിലൂടെ പുറത്തായിട്ടില്ല. നോട്ടീസ് അദ്ധ്യക്ഷൻ തള്ളിയതോടെ കൂടുതൽ സങ്കീർണ നടപടികളിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ, രാജ്യസഭാ അദ്ധ്യക്ഷന് കൈമാറിയ നോട്ടീസ് അദ്ദേഹം പരിഗണിക്കുന്നതിന് മുന്പ് അതിലെ ഉള്ളടക്കം പരസ്യപ്പെടുത്തിയത് വിവാദമായി. ഇത് പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. നോട്ടീസ് പരിഗണിക്കുന്നതിന് മുൻപ് ഉള്ലടക്കം പരസ്യപ്പെടുത്താൻ പാടില്ലെന്നാണ് അംഗങ്ങൾക്കുള്ള ഹാൻഡ്ബുക്കിലുള്ളത്. നോട്ടീസ് നൽകുന്നതിന് മുന്പും ശേഷവും കോൺഗ്രസ്, എൻ.സി.പി അംഗങ്ങൾ നോട്ടീസിലെ ആരോപണങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു

സഹജഡ്ജിമാരിൽ ഭൂരിപക്ഷത്തിന്റെയും മുതിർന്ന അഭിഭാഷകരുടെയും പിന്തുണ ലഭിച്ചതും ചീഫ് ജസ്റ്റിസിന് അനുകൂലമായ ഘടകമാണ്. 1993ൽ സുപ്രീംകോടതി ജഡ്ജിയായിരുന്ന വി.രാമസ്വാമിക്കെതിരായ ഇടതുപാർട്ടികളും ബി.ജെ.പി ചേർന്ന് കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം അന്നത്തെ ലോക്‌സഭാ സ്പീക്കർ റബി റായ് പരിഗണിക്കാൻ തീരുമാനിക്കുകയും ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകുകയും ചെയ്തപ്പോൾ ജസ്റ്റിസ് രാമസ്വാമിയെ ജുഡീഷ്യൽ ചുമതലകളിൽ നിന്നും അന്നത്തെ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more