1 GBP = 103.89

ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്ന ഹോം ഓഫീസിന്റെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം പിമാർ

ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്ന ഹോം ഓഫീസിന്റെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം പിമാർ

ലണ്ടൻ: ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് ഹോം ഓഫീസ് ആരംഭിച്ച നടപടി പ്രതിഷേധം വിളിച്ച് വരുത്തുന്നു. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഒരു വർഷം കൊണ്ട് 6000 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് ഹോം ഓഫീസ് ലക്ഷ്യമിട്ടത്. അതിനായി ആദ്യ ക്വാർട്ടറിൽ 70 മില്യൺ ബാങ്ക് അക്കൗണ്ടുകളാണ് പരിശോധനക്ക് എടുക്കേണ്ടിയിരുന്നത്.

എന്നാൽ ഒക്ടോബറിൽ ആരംഭിച്ച ആദ്യ ക്വാർട്ടർ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഹോം ഓഫീസിന്റെ നടപടിയിൽ നിരവധി പരാതികളാണ് ലഭിച്ചത്. അറുപതോളം എം പിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോം സെക്രട്ടറി ആംബർ റുഡിന് ഹോം ഓഫീസ് നടപടി മനുഷ്യത്വ പരമല്ലെന്ന് പറഞ്ഞാണ് എം പിമാർ കത്ത് നൽകിയിരിക്കുന്നത്.

ശരിയായ തരത്തിലുള്ള പരിശോധനകൾ നടത്താത്തത് മൂലം പലരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയോ സർവീസുകൾ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാവുകയോ ചെയ്യുകയാണ്. ഹോം ഓഫീസിന്റെ നിരുത്തരവാദപരമായ നടപടി ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാർ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെടുകയാണെന്ന് സോളിസിറ്റർമാരും പറയുന്നു. മനുഷ്യത്വപരമല്ലാത്ത ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more