1 GBP = 103.87

കടുത്ത കുടിയേറ്റ നിയമങ്ങൾ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു; നിയമങ്ങളിൽ അയവ് വരുത്താനുറച്ച് ഹോം സെക്രട്ടറി

കടുത്ത കുടിയേറ്റ നിയമങ്ങൾ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു; നിയമങ്ങളിൽ അയവ് വരുത്താനുറച്ച് ഹോം സെക്രട്ടറി

ലണ്ടൻ: കടുത്ത കുടിയേറ്റ നിയമങ്ങൾ എൻ എച്ച് പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നുവെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ്. നോൺ ഇയു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലെത്തി ജോലി ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഹോം സെക്രട്ടറിയുടെ വാദം. അത് കൊണ്ട് തന്നെ നിലവിലെ എമിഗ്രെഷൻ നിയമങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

നേരത്തെ തെരേസാ മേയ് ഹോം സെക്രട്ടറി പദം അലങ്കരിച്ചിരുന്നപ്പോളായിരുന്നു കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എമിഗ്രെഷൻ ക്യാപ് കൊണ്ട് വന്നിരുന്നത്. വർഷം നെറ്റ് എമിഗ്രെഷൻ ഒരു ലക്ഷത്തിൽ താഴെയെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളെയും ഈ കണക്കിൽ പെടുത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥികളെ ഇതിൽ നിന്നൊഴിവാക്കാനുള്ള നിർദേശമാണ് സാജിദ് ജാവിദ് മുന്നോട്ട് വച്ചിരിക്കുന്നത്. കൂടാതെ വിദഗ്ധ തൊഴിലാളികൾക്കുള്ള ടയർ 2 വിസ അനുവദിക്കുന്നതിലും പരിധി നിശ്ചയിച്ചിരുന്നു. 20,700 വിദഗ്ധ തൊഴിലാളികൾക്കാണ് ടയർ2 വിസ നൽകിയിരുന്നത്. മതിയായ ജീവനക്കാരുടെ ക്ഷാമം എൻ എച്ച് എസ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഇത്തരം നിയമങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്നും അദ്ദേഹം പറയുന്നു.

ബ്രെക്സിറ്റ്‌ നടപ്പിലാകുന്നതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നല്ലൊരു വിഭാഗം ജീവനക്കാരും എൻ എച്ച് എസ് വിട്ടു പോകുമെന്നുറപ്പാണ്. ഹോം സെക്രട്ടറി സാജിദ് ജാവിദ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ധാരാളം പേർക്ക് ബ്രിട്ടനിൽ കുടിയേറി ജോലി ചെയ്യാനുള്ള അവസരങ്ങൾ ഒരുങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more