1 GBP = 104.13

എൻ എച്ച് എസിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കപ്പെട്ടേ മതിയാകൂ! ഇമ്മിഗ്രെഷൻ ക്യാപ് നീക്കാൻ പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം

എൻ എച്ച് എസിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കപ്പെട്ടേ മതിയാകൂ! ഇമ്മിഗ്രെഷൻ ക്യാപ് നീക്കാൻ പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം

ലണ്ടൻ: കടുത്ത കുടിയേറ്റ നിയമങ്ങളിൽ അയവ് വരുത്തണമെന്ന ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ ആവശ്യത്തിന് പിന്നാലെ ഇമ്മിഗ്രെഷൻ ക്യാപ് എടുത്ത് കളയണമെന്ന ആവശ്യത്തിന് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് മേൽ സമ്മർദ്ദമേറുന്നതായി റിപ്പോർട്ടുകൾ. കുടിയേറ്റ നിയമം മൂലം ആവശ്യത്തിന് ഡോക്ടർമാരും നേഴ്സുമാരും ഇല്ലാതെ വലയുന്ന എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ അവതാളത്തിലാവുകയാണ്. ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ശേഷം എൻ എച്ച് എസിൽ നിന്ന് ഇയു ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും തുടരുകയാണ്. ഇത്തരം സാഹചര്യത്തിൽ നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് എം പിമാർ പറയുന്നു.

നിലവിൽ ടയർ 2 വിസകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മൂലം നിരവധി ഡോക്ടർമാരുടെ വിസകളാണ് ഹോം ഓഫീസ് തിരസ്കരിക്കുന്നത്. 2018 മാർച്ച് വരെയുള്ള നാല് മാസത്തെ കാലയളവിനിടയിൽ 1518 ഡോക്ടർമാരുടെ അപേക്ഷകളാണ് ഹോം ഓഫീസ് നിരസിച്ചത്. ഇമ്മിഗ്രെഷൻ ക്യാപ് നീക്കുകയാണെങ്കിൽ ഒരു വർഷം 4500 ഡോക്ടർമാരെ അധികമായി എൻ എച്ച് എസിന് ലഭിക്കുമെന്ന് എൻ എച്ച് എസ് മേധാവികളും പറയുന്നു. ഡോക്ടർമാരുടെ ക്ഷാമത്തിന് ഒരു പരിധി വരെ ഇത് സഹായകമാകുമെന്നും അവർ പറയുന്നു.

എൻ എച്ച് എസിലെ 1.2 മില്യൺ ജീവനക്കാരിൽ 139,000 പേർ വിദേശികളാണ്. ഇതിൽ തന്നെ 62,000 പേർ യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരും 45,000 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 23,000 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. എൻ എച്ച് എസിൽ വിദേശ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ കുറെ നാളുകളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും സമ്മതിക്കുന്നു. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇമ്മിഗ്രെഷൻ നിയമങ്ങളിൽ കൂടുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more