1 GBP = 103.92

ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി ഇമ മുന്നോട്ട്….

ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി ഇമ മുന്നോട്ട്….

വിത്സൺ പുന്നോലി
എക്സിറ്റർ മലയാളി അസോസിയേഷന്റെ (ഇമ) 2018 – 20 കാലഘട്ടത്തിലെ പുതിയ ഭാരവാഹികൾ അധികാരം ഏറ്റെടുക്കുമ്പോൾ ഇമ അംഗങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ ഭരണസമിതിയെ നോക്കികാണുന്നത്. കാരണം, വളരെ കാലം നേതൃത്വ നിരയിൽ നിന്നും മാറി നിന്നവർ അവരുടെ ഭരണപാടവവും അനുഭവസമ്പത്തും വീണ്ടും ഇമയ്ക്കായി ചിലവഴിക്കാൻ തയ്യാറായി എന്നത് സ്വാഗതാർഹമായ കാര്യം തന്നെ.

അമ്മയുടെ ആദ്യകാല പ്രസിഡന്റായിരുന്ന ജോണി മാത്യു പ്രസിഡന്റായും ട്രഷറർ ആയിരുന്ന ബിജോയ് വർഗീസ് വീണ്ടും ട്രഷറർ ആയും ടോം പൗലോസ്, ഷിജുമോൻ ചാക്കോ, അരുൺ പോൾ എന്നിവർ എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലേക്കും കടന്നു വരുക വഴി സംഘടനയ്ക്ക് അവരുടെ അനുഭവ സമ്പത്ത് ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല എന്ന് ചെയർമാൻ മോഹൻ കുമാർ വിശ്വാസം പ്രകടിപ്പിച്ചു.

കൂടാതെ ഡിറ്റാ ജുവൽ, അബിൻ പോളച്ചൻ, ജസ്റ്റീൻ തോട്ടപ്പള്ളി എന്നിവർ യുവജന പ്രതിനിധികളായി കമ്മിറ്റിയിൽ ഇടം പിടിച്ചു എന്നത് ഇമയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു നവീന മുഖം നൽകും എന്നതിലും എതിരഭിപ്രായമില്ല.

എക്സിറ്റർ മലയാളികൾ ഏറ്റവും അഭിമാനകരമായി കാണുന്നത് ഈ വർഷത്തെ അഥേനിയം റൈറ്റേഴ്‌സ് സൊസൈറ്റിയുടെ മികച്ച കഥാകാരനായി തെരഞ്ഞെടുത്ത റിജോ ജോൺ കമ്മിറ്റിയിൽ ഉണ്ട് എന്നത് തന്നെ. റിജുവിന്റെ സേവനങ്ങൾ സംഘടനയുടെ കലാ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുമെന്ന് അംഗങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ വൈസ് പ്രസിഡന്റായി ലിസി മാത്യുവും ജനറൽ സെക്രട്ടറിയായി റോബിൻ കോയിക്കരയും ജോയിന്റ് സെക്രട്ടറിമാരായി ജോയ് ജോണും സ്റ്റാൻലി ജോയിയും പിആർഒ ആയി വിത്സൺ പുന്നോലിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബീന സാബു, ബിന്ദു സോജ്, പ്രദീപ് കുമാർ, ജിന്നി തോമസ്, സാബു എബ്രാഹം, ഷിബു സേവ്യർ, സെബാസ്റ്റ്യൻ സ്കറിയ, ജോബി തോമസ്, ബെന്നി ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ദിവസം എക്സിറ്റർ ബ്ലെസ്സഡ് സാക്രമെന്റ് ചർച്ച് ഹാളിൽ ചെയർമാൻ മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ലളിതമായ ചടങ്ങിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. ചടങ്ങിൽ മുൻ ട്രഷറർ ജോയ് ജോൺ പഴയ ഭരണസമിതിയുടെ പൊതുകണക്ക് അവതരിപ്പിക്കുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. തദവസരത്തിൽ കാലാവധി പൂർത്തിയാക്കി ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പ്രത്യേകിച്ച് പ്രസിഡന്റ് സബ് എബ്രഹാമിന്റെ ശക്തമായ നേതൃത്വ പാടവത്തെ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ കമ്മിറ്റിയുടെ പ്രഥമ ലക്‌ഷ്യം സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും അതിനോടൊപ്പം അംഗങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെയും യുവജനങ്ങളുടെയും കലാ കായിക സാംസ്കാരിക രംഗത്ത് കൂടുതലായ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക എന്നതായിരിക്കും എന്ന് പ്രസിഡന്റ് ജോണി മാത്യു വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന ഇമയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more