1 GBP = 103.12

ഐക്കിയ സ്ഥാപകൻ ഇൻഗവർ കംപ്രഡ് സ്വീഡനിൽ അന്തരിച്ചു

ഐക്കിയ സ്ഥാപകൻ ഇൻഗവർ കംപ്രഡ് സ്വീഡനിൽ അന്തരിച്ചു

സ്വീഡൻ: പ്രമുഖ ഫർണിച്ചർ സ്ഥാപനമായ ഐക്കിയയുടെ സ്ഥാപകൻ ഇൻഗവർ കംപ്രഡ് സ്വീഡനിൽ അന്തരിച്ചു. ഐക്കിയ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ അന്ത്യം പുറത്ത് വിട്ടത്. ലളിതജീവിതത്തിനുടമയായ കംപ്രഡ് 91 വയസ്സിലാണ് സ്വീഡനിലെ സ്വവസതിയിൽ മരണമടഞ്ഞത്.

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സംരഭകനെന്ന് അറിയപ്പെടുന്ന കംപ്രഡ് തന്റെ പതിനേഴാം വയസ്സിലാണ് ഐക്കിയക്ക് തുടക്കമിടുന്നത്. പഠനാവശ്യത്തിനായി പിതാവ് നൽകിയ ചെറിയ തുകയുമാണ് ബിസിനെസ്സ് രംഗത്തിറങ്ങിയത്. മറ്റൊരു ഫർണീച്ചർ കടയിൽ നിന്നും ജീവനക്കാർക്ക് ഉപഭോക്താവിന്റെ വാഹനത്തിലേക്ക് തടിയിലുള്ള മേശ കയറ്റാൻ കഴിയാതെ വിഷമിച്ച് നിൽക്കുന്നത് നോക്കി നിന്ന കൊച്ചു കംപ്രഡിന്റെ മനസിലുദിച്ചതാണ് ഐക്കിയയുടെ ആശയം. ഫ്ലാറ്റ് പാക്കറ്റുകളിലാക്കി ഉപഭോക്താവിന് തന്നെ ഫിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഫർണിച്ചറുകൾ വിലപ്പനക്കെത്തിച്ചതാണ് ഐക്കിയയെ ലോകപ്രശസ്തമാക്കിയത്.

നാന്നൂറിലധികം സ്റ്റോറുകൾ പല രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കംപ്രഡിന്റെ ആസ്തി 51 ബില്യൺ പൗണ്ടാണ്. 2013ൽ 87 ഓം വയസ്സിൽ ഐക്കിയയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും വിരമിച്ച കംപ്രഡ് കന്പനിയുടെ നടത്തിപ്പ് മൂന്ന് ആണ്മക്കൾക്കും നൽകുകയായിരുന്നു. ലോക സന്പന്നരിൽ തന്നെ മുൻ നിരയിലുള്ള കംപ്രഡ് നയിച്ചിരുന്നത് ലളിത ജീവിതമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more