1 GBP = 103.70

മലയാളിയായ ഇഗ്നേഷ്യസ് വര്‍ഗീസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു….

മലയാളിയായ ഇഗ്നേഷ്യസ് വര്‍ഗീസ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു….

ജോസ് മാത്യു 

യുകെ രാഷ്ട്രീയത്തില്‍ മറ്റൊരു മലയാളി സാന്നിധ്യം കൂടി. ഈ കഴിഞ്ഞ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നടന്ന കൗണ്‍സിലിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മലയാളിയായ അഡ്വക്കേറ്റ് ഇഗ്‌നേഷ്യസ് വര്‍ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ CWU റെപ്രസെന്റേറ്റീവ് എന്ന നിലയിലും 2015 ല്‍ CLP മെമ്പറായും പ്രവര്‍ത്തിച്ചു വരവെയാണ് പാര്‍ട്ടി അദ്ദേഹത്തെ കാസില്‍ ഫീല്‍ഡ് ആന്റ് ലോ പ്രൂഡോ വാര്‍ഡിലേക്ക് സ്ഥാനര്‍ത്ഥിയായി നിശ്ചയിച്ചത്.

2015ല്‍ പാര്‍ട്ടിയുടെ ഏരിയാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ ഇഗ്‌നേഷ്യസ് വാര്‍ഡില്‍ ഏറെ ജനസമതദതനായിരുന്നു. നന്മയെ വംശീയത നോക്കാതെ അംഗീകരിക്കുന്ന ഇംഗ്ലീഷ് സമൂഹം ഇഗ്‌നേഷ്യസിന്റെ സ്ഥാനാര്‍ത്ഥിത്വം ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിറുത്താതെ മറ്റു പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ആദരിക്കുകയാണ് ഉണ്ടായത്.

മലങ്കര യാക്കോബായ സുറിയാനി സഭാംഗമായ ഇദ്ദേഹം ന്യൂകാസില്‍ ഇടവകാംഗവും ദീര്‍ഘനാള്‍ ഇടവകയുടെ ട്രസ്റ്റിയായും ഇപ്പോള്‍ യു.കെ സഭാ കൗണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിക്കുന്നു. നാട്ടില്‍ സഭയുടെ മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംങ്ങ് കമ്മിറ്റി എന്നിവയില്‍ അംഗമായും, യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പറവൂര്‍ ബാര്‍കൗണ്‍സിലില്‍ പ്രവര്‍ത്തന മികവിന്റെ നിറസാന്നിധ്യവും ആയിരുന്നു.

തന്റെ വിജയത്തിനായി സഹായിക്കുകയും നേരിട്ടും ഫോണ്‍ വഴിയും ആശംസകള്‍ അറിയിക്കുകയും ചെയ്ത മലയാളി സമൂഹത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മെയ് 10ന് പ്രൂഡോ ടൗണ്‍ കൗണ്‍സിലില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് ഔദ്യേഗിക ചുമതല ഏറ്റ് തന്റെ പ്രഥമ മീറ്റിങ്ങില്‍ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more