1 GBP = 103.33

കേരള ഐ.ജി.പി.വിജയനെ അഭിനന്ദിച്ച് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !

കേരള ഐ.ജി.പി.വിജയനെ അഭിനന്ദിച്ച് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !

ന്യൂഡല്‍ഹി : ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും അദ്ദേഹം മന്‍ കീ ബാത്തില്‍ അനുമോദിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു എപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരംകൂടിയാണ്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്.

രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരന്‍. സി.എന്‍.എന്‍-ഐ.ബി.എന്‍.ന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

പുതു വര്‍ഷത്തിലേക്ക് ആശംസകള്‍ നേര്‍ന്ന മോദി ക്രിസ്തുവിന്റെയും ഗുരുഗോവിന്ദിന്റെയും സേവന പ്രതിബദ്ധതകളെ കുറിച്ചും സംസാരിച്ചാണ് ഈ വര്‍ഷത്തെ അവസാനത്തെ മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്.

ജനുവരി ഒന്ന് പ്രധാനപ്പെട്ട ദിനമാണെന്നും അത് ഗുരു ഗോവിന്ദിന്റെ ജന്മദിനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനുവരിയില്‍ സ്വച്ഛ് ഭാരതിന്റെ ,സ്വച്ഛ് സുരക്ഷണ്‍ പദ്ധതി പുതു വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൂചികരണ പ്രക്രിയയുമായി രാജ്യം മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിന്നും ജാതീയത, വര്‍ഗീയത, അഴിമതി എന്നിവയില്‍ നിന്ന് ഇന്ത്യയെ പൂര്‍ണമായും സ്വതന്ത്രനാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്‍ കീ ബാത്തിന്റെ 39ാമത് എഡിഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരമാര്‍ശിച്ചത്. ഇത്തവണ ജനങ്ങള്‍ക്ക് നേരിട്ട് റോഡിയോവിലൂടെ സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more