1 GBP = 103.14

പഠിക്കാൻ നിർബന്ധിച്ചു, വീടുവിട്ടിറങ്ങിയ കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

പഠിക്കാൻ നിർബന്ധിച്ചു, വീടുവിട്ടിറങ്ങിയ കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ഇടുക്കി: രക്ഷിതാക്കൾ പഠിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി.

ഇടുക്കി എൻ ആർ സിറ്റിയിൽ പത്താംക്ലാസ് വിദ്യാർഥി വിഷ്ണുവിനെയാണ് ഏലത്തോട്ടത്തിലെ കുളത്തിൽ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന്‍റേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.

എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍സെക്കൻണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച വിഷ്ണു. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് വിഷ്ണു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. വീട്ടുകാർ വിഷ്ണുവിനെ പഠിക്കാൻ നിർബന്ധിച്ചിരുന്നു. ഇതിന്‍റെ ദേഷ്യത്തിലാണ് കുട്ടി വീടു വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വൈകിയും വിഷ്ണുവിനെ കാണാതെ വന്നതോടെ വീട്ടുകാ‌ർ രാജാക്കാട് പൊലീസിൽ‌ പരാതി നൽകി.

തുടർന്ന് പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച രാവിലെ സമീപവാസി കൃഷിയാവശ്യത്തിനായി തോട്ടത്തിലെത്തിയപ്പോൾ കുളത്തിന് സമീപം വിഷ്ണുവിന്‍റെ ചെരുപ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഇയാൾ സമീപവാസികളെ വിവരം അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് വിഷ്ണുവിന്‍റെ ജഡം കണ്ടെത്തിയത്.

രാജാക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more