1 GBP = 103.38

ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിന് ഇനി ഏഴ് ദിവസങ്ങൾ കൂടി മാത്രം

ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിന് ഇനി ഏഴ് ദിവസങ്ങൾ കൂടി മാത്രം

ജസ്റ്റിൻ അബ്രഹാം

യു കെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ മെയ് 12 ന് ശനിയാഴ്ച രാവിലെ 10ണി മുതൽ ബർമിംഹ്ഹാമിൽ വെച്ച് നടത്തപ്പെടുന്നു.അന്നേ ദിവസം നാട്ടിൽ നിന്നും ഇവിടെ എത്തിയിട്ടുള്ള നമ്മുടെ മാതാപിതാക്കളെയും, ജി സി എസ് ഇ, എ ലെവൽ പരിക്ഷയിൽ ഇന്നതവിജയം നേടിയ കുട്ടികളെയും, ഇടുക്കി ജില്ലയിൽ നിന്നും യുകെയിൽ എത്തി വിവിധ മേഘലകളിൽ കഴിവു തെളിയിചവരെയും,  ഈ ചടങ്ങിൽ ആദരിക്കുന്നതാണ്. അന്നേ ദിവസം ക്യാൻസർ റിസേർച്ച് യു കെ യുമായി ചേർന്ന് യു കെയിലെ ക്യാൻസർ രോഗികൾക്ക് നമ്മളാൽ കഴിയുന്ന ഒരു ചെറു സഹായവും നമ്മൾ ചെയ്യുന്നു.

മെയ് 12ന് ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാൻ എത്തുന്നവർ, നിങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഒരു ബ്ലാക്ക്ബാഗിൽ ഇട്ട് എത്തിക്കുവാൻ ശ്രമിക്കുക. ഇതുവഴി മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാൻ സാധിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇതുവഴി 2700 പൗണ്ടോളം നമുക്ക് ക്യാൻസർ റിസേർച്ചിന് നൽകുവാൻ സാധിച്ചൂ. അതിനാൽ നിങ്ങളുടെ വീടുകളിലുള്ള ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ ഒരു കൂടിൽ നിറച്ച് എത്തിക്കാൻ മറക്കരുതേ, ഈ സത്പ്രവർത്തി നമ്മുടെ സമൂഹത്തിന് നല്ല ഒരു പ്രചോദനമാകുകയും ചെയ്യെട്ടെ.

രജിസ്ടേഷൻ രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കുകയും, കേരള തനിമയുള്ള വിഭവങ്ങൾ വച്ചുള്ള ലേലവും, മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിയിരിക്കുന്നതുംമാണ്.
മെയ് മാസം 12 ന് നടക്കുന്ന ഈ സ്നേഹ കൂട്ടായ്മയിലേക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു..

ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിജില്ലക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓർമ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കൻ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിജില്ലക്കാർക്കും അഭിമാനിക്കാനുള്ളതാണ്.

UK യിൽ ഉളള എല്ലാം ഇടുക്കി ജില്ലക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ കൂട്ടായ്മയിൽ കുടുംബ സമേധം പങ്ക് ചേരുവാനും, പരസ്പരം പരിചയം പുതുക്കുവാനും ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ഏവരെയും മെയ് 12ന് ബർമിങ്ങ്ഹാമിലേക്ക് ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more