1 GBP = 103.68

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് / ന്യൂ ഇയർ ചാരിറ്റിക്ക് തുടക്കമായി….

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് / ന്യൂ ഇയർ ചാരിറ്റിക്ക് തുടക്കമായി….

ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി
സ്നേഹിതരേ, ഈ ക്രിസ്തുമസ് / ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 19ാം മത് ചാരിറ്റിയിൽ നിങ്ങൾ ഏവരുടെയും സ്നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാക്ഷം ഈ കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേ ….
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാർഷിക ചാരിറ്റിയിലേക്ക് പത്തോളം അപ്പീലുകൾ ആണ് ലഭിച്ചത്. അതിൽ എല്ലാവർക്കും സഹായം ആവശ്യമാണങ്കിലും അതിൽ ഏറ്റവും ആത്യാവ്യശ്യമായ രണ്ട് അപ്പീലുകൾ ആണ് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഈ വർഷം തിരഞ്ഞെടുത്തത്.
ആദ്യ ചാരിറ്റി നല്കുന്നത്, ഇടുക്കി മരിയാപുരം പഞ്ചായത്തിൽ, നാരകക്കാനം വാർഡിൽപാലമറ്റത്തിൽ ജോണി എന്ന 32 വയസുള്ള യുവാവിനാണ്‌. കൂലിപണി എടുത്ത് കുടുംബം നടത്തി വരവേ 6 മാസം മുൻമ്പ് ഉണ്ടായ സ്ട്രോക്ക് ഈ യുവാവിനെ കട്ടിലിൽ നിന്നും പരസഹായം ഇല്ലാതെ ചലിക്കാൻ കഴിയാതെ കിടപ്പിലാക്കി. ഈ കുടുംബത്തിന്റെ ജീവിതം വളരെ കഷ്ടത്തിൽ ആവുകയും ഭഷണത്തിനും, മരുന്നിനും നാട്ടുകാരുടേയും സുഹൃത്തുക്കളുടെയും സഹായത്താൽ ജീവിതം തള്ളിനീക്കുന്നു. പാറമട തൊഴിലാളി ആയ പിതാവ് മരണമടയുകയും മൂത്ത സഹോദരൻ തെങ്ങിൽ നിന്നും വീണ് കാലിനും നടുവിനും ക്ഷതമേറ്റ് പര സഹായത്താലും കഴിയുന്നു. ഇവരെ രണ്ടു പേരേയും നോക്കാനും ഭക്ഷണവും മരുന്നിനു മുള്ള പണത്തിനായി ഇവരുടെ അമ്മ വളരെയധികം കഷ്ടാവസ്ഥയിൽ ആണ്. മരുന്നും ഭക്ഷണവും ടൂബ് വഴിയാണ് കൊടുക്കേണ്ടത്.
വിദഗ്ധ ചിക്ത്സ ലഭിക്കുകയാണങ്കിൽ പഴയ അവസ്ഥയിലിക്ക് എത്തി ചേരാം എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഭക്ഷണത്തിനും മരുന്നിനും ഉള്ള പണം കണ്ടെത്താൻ മക്കളെ തനിച്ചാക്കി പോകാൻ കഴിയാത്ത ഈ അമ്മയുടെ വേദന നമ്മുടെ കൂടെ വേദന ആയി കാണണമെന്ന് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ സ്നേഹിതരെയും ഓർമ്മിപ്പിക്കുന്നു.
രണ്ടാമത്തെ ചാരിറ്റി നല്കുന്നത്: ഇടുക്കി,തൊടുപുഴ, കുമാരമംഗലത്തുള്ള ഈ നിർധന കുടുംബത്തെ കൂടി നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. അപ്പൻ മരിച്ചു പോയതും മാനസിക രോഗത്തിന് അടിമയായ അമ്മയും മൂന്ന് മക്കളിൽ ഒരു മകനൊഴികെ (ഷാജു) ബാക്കി രണ്ടുപേരും കടുത്ത മാനസിക രോഗികളും ആയ ഇവർ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച വീട്ടിൽ താമസിച്ചു വരവേ രണ്ടുമാസം മുൻപുണ്ടായ മഴയിലും, കാറ്റിലും മരം ഒടിഞ്ഞു ചാടി ആ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്. അമ്മയുടെയും സഹോദരങ്ങളുടെയും അസുഖം കാരണം അവരെ തനിച്ചാക്കി കൂലിപ്പണിക്കുപോകാൻ പോലും വയ്യാത്ത അവസ്ഥയിലായ ഷാജു എന്ന ഈ ചെറുപ്പക്കാരനാണ് നല്ലവരായ നിങ്ങളുടെ ഏവരുടെയും സഹായത്തിനായി അപേക്ഷിക്കുന്നത്.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വർഷത്തെ ചാരിറ്റിക്ക് നമ്മുടെ രക്ഷാധികാരി ആയ ഫാദർ: റോയി കോട്ടക്കാപുറം ആദ്യ തുക കൈമാറി, ആശംസകൾ നേർന്നു.


ഇടുക്കിജില്ലാ സംഗമത്തിന് വർഷത്തിൽ ഒരു ചാരിറ്റി കളക്ഷൻ മാത്രമേ ഉള്ളൂ . ഈ ലഭിക്കുന്ന തുക തുല്യമായി വീതിച്ചു രണ്ട് പേർക്കുമായി കൊടുക്കുന്നതാണ്.
നമ്മുടെ ഈ രണ്ടു ചാരിറ്റിയും വഴി ഓരോ വ്യക്തിയും കൊടുക്കുന്ന ചെറിയ സഹായത്താൽ ഈ രണ്ട് കുടുംബങ്ങൾക്ക് ചെറിയ കൈത്തിരി തെളിക്കാൻ സാധിക്കട്ടെ..
നമ്മുടെ കൂട്ടായ്മ നടത്തുന്ന ഈ ചാരിറ്റി പ്രവർത്തിയിൽ ഏവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നു.
ഈ ചാരിറ്റി നല്ലരീതിയിൽ വിജയകരമാക്കുവാൻ എല്ലാ മനുഷ്യ സ്നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു.
ഇടുക്കിജില്ലാ സംഗമം അക്കൌണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു:
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more