1 GBP = 104.05

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ് ചാരിറ്റിയിൽ ലഭിച്ച തുക ആദ്യ കുടുംബത്തിന് കൈമാറി..

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ് ചാരിറ്റിയിൽ ലഭിച്ച തുക ആദ്യ കുടുംബത്തിന് കൈമാറി..

ഇടുക്കി ജില്ലാ സംഗമം
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ് ചാരിറ്റിയിൽ ലഭിച്ച തുക ആദ്യ കുടുംബത്തിന് കൈമാറി..
യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമം (IJS) കഴിഞ്ഞ ഏഴു വർഷമായി ക്രിസ്തുമസ് , ന്യൂ-ഇയറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രിസ്തുമസ് ചാരിറ്റി വഴി 4687പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു.
ഇതുവരെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തിൽ 21 ലക്ഷം രൂപയോളം നാട്ടിൽ കൊടുക്കുവാൻ സാധിച്ചു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ 2017 ലെ ചാരിറ്റിയിൽ ലഭിച്ച ഈ തുക രണ്ടു കുടുംബങ്ങൾക്കായാണ് നല്കുന്നത്. ഇതിൽ ആദ്യത്തെ കുടുംബമായ നാരകക്കാനത്തുള്ള ജോണിയുടെ ചികിത്സാ സഹായത്തിനായി 200,500 രൂപാ കൈമാറി. ഈ ചെക്ക് ജോയിന്റ് കൺവീനർ ബാബു തോമസിന്റെ സഹോദരൻ ബെന്നി തോമസ് ആനിക്കാട്ട്, കമ്മറ്റിയംഗം ബെന്നി തോമസിന്റെ ബന്ധു ജോസ് മേച്ചേരി, മണ്ണിൽ സംഗമം അംഗങ്ങളായ മേഴ്സി ഞാവള്ളിൽ, മൻജുഷ ജോസ്, മോളി പന്നയ്ക്കൽ എന്നിവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യത്തിൽ വാർഡ് മെമ്പർ ജോസഫ് പന്നക്കൽ തുക കൈമാറി. അതിന് ശേഷം യുകെയിൽ ഉള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ സ്മരിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.



ഈ തുക നാട്ടിൽ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കൺവീനർ ബാബു തോമസാണ്. തങ്ങളുടെ ജന്മനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവർക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ്. തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും.
ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു..
ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമത്തിനും, ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവർക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി കൺവീനർ പീറ്റർ താണോലി അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more